കുവൈറ്റ് സിറ്റി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന പടയോരുക്കത്തിന്റെ ഭാഗമായി ഒരു കോടിയിൽപ്പരം ഒപ്പുകൾ സ്വരൂപിക്കുന്നതിനു വേണ്ടി കുവൈറ്റ് ഒ.ഐ.സി.സി. യും പങ്കുചേരുന്നു.

ഒ.ഐ.സി.സി ദേശീയപ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. ദേശീയ നേതാക്കളായ ചാക്കോ ജോർജ്കുട്ടി, ബി.എസ്‌പിള്ള, ജോയ് ജോൺ തുരുത്തിക്കര, വർഗ്ഗീസ് ജോസഫ് മാരാമൺ, രാജീവ് നടുവിലേമുറി, നിസാം.എം.എ, മനോജ് ചണ്ണപ്പേട്ട, അനുരൂപ് കണ്ണൂർ, സുരേഷ് മാത്തൂർ, ഷാനു തലശേരി, ഹരീഷ് തൃപ്പൂണിത്തുറ, മാത്യു ചെന്നിത്തല എന്നിവർ പങ്കെടുത്തു.

'പടയൊരുക്കം' വിജയിപ്പിക്കുന്നതിന്റെ പ്രചാരണഭാഗമായി ഒ.ഐ.സി.സി.കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലും കമാനങ്ങളും, സ്വീകരണങ്ങളും നടത്താൻ ഒ.ഐ.സി.സി. ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രസ്തുതയോഗത്തിൽ ദേശീയനേതാക്കളും,14 ജില്ലകളിൽ നിന്നുള്ള കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.