ലൈംഗിക പ്രശ്‌നങ്ങളെയും കൂർക്കം വലിയെയും പല്ലിൽനിന്നുള്ള രക്തം വരലിനെയും നിസ്സാരമായി കാണരുതെന്ന് ഹൃദ്രോഗവിദഗ്ദ്ധർ. ഹൃദയാഘാതം വരാനുള്ള ലക്ഷണങ്ങളിൽ ഇവയും പെടുമെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ, അതുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റു ഭാഗങ്ങളിലൂടെ അതിന്റെ ലക്ഷണം കാണിക്കുന്നതാണ് ഇതൊക്കെയെന്ന് ടെക്‌സസ് ഹെൽത്ത് സയൻസ് സെന്ററിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോൺ എർവിൻ പറയുന്നു.

ആറ് കാരണങ്ങളാണ് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളായി ഡോ. എർവിൻ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പ്രശ്‌നങ്ങളുള്ളവർ ഒട്ടും സമയം പാഴാക്കാതെ ചികിത്സ നേടിയാൽ ഹൃദ്രോഗം തടയാനാകുമെന്നും അദ്ദേഹം പറയുന്നു.

ലൈംഗിക പ്രശ്‌നങ്ങൾ

ലൈംഗികശേഷി കുറയുന്നതും മറ്റും ഹോർമോണുകളുടെയും തലച്ചോറിന്റെയും കുഴപ്പമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ലൈംഗിക ശേഷിക്കുറവിനെ, പ്രത്യേകിച്ച് പുരുഷന്മാരിലെ പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണണം. രക്തധമനികൾക്ക് കട്ടികൂടുമ്പോഴാണ് ഉദ്ധാരണം നിലനിർത്താൻ പറ്റാത്തതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. സ്ത്രീകളിൽ പക്ഷേ, ലൈംഗിക താത്പര്യമില്ലായ്മ ആർത്തവ വിരാമത്തിന്റെ ലക്ഷണമാകാമെന്നും അദ്ദേഹം പറയുന്നു.

കൂർക്കംവലി

കൂർക്കം വലിക്കുന്നയാൾക്കൊപ്പം കിടന്നുറങ്ങുന്നതിനെക്കാൾ കഷ്ടപ്പാട് നിറഞ്ഞ മറ്റൊരു കാര്യമില്ല. എന്നാൽ കൂർക്കം വലിക്ക് ഹൃദ്രോഗവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഉറക്കത്തിനിടെ ശ്വാസതടസ്സമുണ്ടാകുന്നതുകൊണ്ടാണ് കൂർക്കം വലിക്കുന്നത്. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും വരെ ഇത് ലക്ഷണമായി കരുതാം.

ദന്തരോഗങ്ങൾ

ല്ലിൽനിന്ന് രക്തം വരുന്നത് പലരിലും സാധാരണയാണ്. ഇതിന് ദന്തരോഗ വിദഗ്ധന്റെ സഹായം തേടുന്നതിനൊപ്പം ഹൃദ്രോഗ വിദഗ്ധനെക്കൂടി കാണമെന്നാണ് ഡോ. ഇർവിന്റെ അഭിപ്രായം. മോണയ്ക്കുണ്ടാകുന്ന തകരാറുകൾ രക്തക്കുഴലുകളെ ബാധിക്കുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

തോൾവേദന, കഴുത്തിന് ഞെരുക്കം

ഹൃദ്രോഗമുണ്ടാകുന്നതിന് മുന്നോടിയായി കൈകൡ കടുത്ത കടച്ചിലും വേദനയും അനുഭവപ്പെടാറുണ്ട്. എന്നാൽ, എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ല. തോളിൽ വേദന, കഴുത്തിലും താടിയിലും ഞെരുക്കം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഇതെല്ലാം ഹൃദ്രോഗമാകണമെന്നില്ലെങ്കിലും അതിന്റെ യഥാർഥ കാരണം കണ്ടെത്തുന്നത് എപ്പോഴും നല്ലതാണ്.

കാലുകളിലും പാദങ്ങളിലും നീര്

കാലുകളിലും പാദങ്ങളിലും നീർവീഴ്ചയുണ്ടാകുന്നതിനും ഹൃദ്രോഗവുമായി ബന്ധമുണ്ടെന്ന് ഇർവിൻ പറയുന്നു. നീർവീക്കമുണ്ടായി അത് സാധാരണപോലെ പോകാറുണ്ടെങ്കിൽ പേടിക്കേണ്ട. എന്നാൽ, തുടർച്ചയായി ഇത് സംഭവിക്കുന്നുണ്ടെങ്കിൽ ഹൃദ്രോഗ വിദഗ്ധനെ കാണേണ്ട സമയമായെന്ന് തീരുമാനിക്കാം.

ദഹനക്കേട്

ഹനക്കേട് പലതുകൊണ്ടും ഉണ്ടാകാം. എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗമാകണമെന്നില്ലെന്ന് പറയുന്നതുപോലെ എല്ലാ ദഹനക്കേടുകളെയും പേടിക്കേണ്ടതില്ല. എന്നാൽ, ഓക്കാനം, ശ്വാസതടസ്സം, മന്ദത, വിയർക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ വയറിന് മുകൾഭാഗത്തായുള്ള വേദനയെ ഗ്യാസ് എന്ന് തീരുമാനിക്കാതെ ഹൃദ്രോഗത്തിന്റെ ലക്ഷണമായി മനസ്സിലാക്കാമെന്ന് ഡോ. ഇർവിൻ പറയുന്നു.