- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനാ ഗ്രൂപ്പിലെ പരിചയം പ്രണയമായിട്ടും അച്ഛനേയും മകളേയും പോലെ അഭിനയിച്ച് വീട്ടുകാരേയും നാട്ടുകാരേയും പറ്റിച്ചു; മുപ്പതു വയസുള്ള പ്രിയങ്കയും 52കാരനായ സിജുവും പ്രായ വ്യത്യാസം മറയാക്കി ചതിയൊരുക്കി; അമേരിക്കയിലെ നേഴ്സിനെ പാസ്റ്റർ പറ്റിച്ചത് എച്ച് ഡി എഫ് സി ജീവനക്കാരിയുടെ ബുദ്ധിയിൽ
ആലപ്പുഴ: ഭാര്യയറിയാതെ ഒന്നേകാൽ കോടിരൂപയോളമാണ് സിജു കാമുകിയായ പ്രിയങ്കയുടെ അക്കൗണ്ടിലേക്ക് ട്രാസ്ഫർ ചെയ്തതിന് പിന്നിൽ കാമുകിയുടെ ബുദ്ധി. എച്ച് ഡി എഫ് സി ജീവനക്കാരിയായ പ്രിയങ്ക ബാങ്കിങ് രംഗത്തെ പരിചയം ഇതിന് വേണ്ടി മുതൽക്കൂട്ടാക്കി.
ഇരുവരും ഫേസ്‌ബുക്കിലെ പ്രാർത്ഥന ഗ്രൂപ്പ് വഴിയാണ് ആദ്യം പരിചയപ്പെടുന്നത്. തുടർന്ന് വാട്‌സ്ആപ്പ് വഴിയുള്ള ദീര്ഘകാലത്തെ ബന്ധമാണ് ഒടുവിൽ പ്രണയത്തിൽ കലാശിച്ചത്. പ്രിയങ്ക എച്ച് .ഡി.എഫ് സി ബാങ്കിലെ മുൻ ജീവനക്കാരിയായിരുന്നു. പ്രിയങ്കയ്ക്ക് 30ഉം സിജുവിന് 52ഉം വയസ്സായിരുന്നു പ്രായം. സിജു ഇടയ്ക്കിടെ ഇടയ്ക്കിടെ പ്രീയങ്കയുടെ വീട്ടിൽ വരുമായിരുന്നു എങ്കിലും ഇരുവരുടെയും പ്രായവ്യത്യാസം സംശയത്തിന് വഴിവച്ചില്ല. പ്രായ വ്യത്യാസം മുതലെടുത്ത് നാട്ടുകാരേയും വീട്ടുകാരേയും ഇവർ പറ്റിച്ചു.
ഏറെനാളായി സിജുവും ഹിന്ദു സമുദായത്തിൽപെട്ട പ്രിയങ്കയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രിയങ്ക അവിവാഹിതയാണ്. ബന്ധം അസ്തിയിൽ പിടിച്ചതോടെയാണ് സിജു കേരളത്തിലേക്ക് എത്തുന്നത്. കാമുകിയുടെ അക്കൗണ്ടിലേക്ക് പണം ഒഴുക്കി നാടുവിടാനായിരുന്നു തീരുമാനം. ഇതിന് അനുസരിച്ച് തന്ത്രങ്ങൾ എടുത്തു. കുറച്ച് മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു എച്ച് ഡി എഫ് സിയിലെ ജോലിയിൽ നിന്നും പ്രിയങ്ക മാറുന്നത്.
ഇതേ എച്ച് .ഡി.എഫ് .സി ബാങ്ക് അക്കൗണ്ടിലേക്ക് സിജു കെ. ജോസിന്റെയും ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തിതിട്ടുള്ളതും. ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് വീട് പണി പൂർത്തിയാക്കുയന്നതും കാർ വാങ്ങുന്നതുമെല്ലാം. സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന വിശ്വാസം കൂടിയതോടെയാണ് ബാങ്കിലെ ജോലി ഉപേക്ഷിച്ചത്.
പാസ്റ്ററായിരുന്ന സിജു ബൈബിൾ വചനങ്ങളും മറ്റും പറഞ്ഞ് പ്രിയങ്കയുടെ വീട്ടിലെ വിശ്വസ്തനായി മാറുകയായിരുന്നു. സിജുവിന്റെ തൃശൂർ സ്വദേശിനിയായ ഭാര്യ യുഎസിൽ നഴ്‌സാണ്. 2 ആശുപത്രികളിൽ ജോലി ചെയ്യുന്ന അവരുടെ ഒരു ആശുപത്രിയിൽ നിന്നുള്ള വരുമാനമാണ് നാട്ടിലുള്ള അക്കൗണ്ടിലേക്കു മാറ്റി തട്ടിപ്പ് നടത്തിയത്. ഒന്നേകാൽ കോടി രൂപ മാറ്റിയതിൽ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പൊലീസിന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചു. പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇരുവരും ചേർന്ന് രണ്ട് മാസത്തോളമൊക്കെ വിദേശയാത്ര നടത്തുമായിരുന്നു. ഭാര്യയെ വഞ്ചിച്ച് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയ സിജു പ്രിയങ്കയുമായി ഒളിവിൽ കഴിയുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസാണ് നിർണ്ണായകമായത്. ലുക്ക് ഔട്ട് നോട്ടീസുള്ളതിനാൽ ഡൽഹി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് ഡൽഹിയിലെത്തിയാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുറ്റസമ്മതവും നടത്തി.
മറുനാടന് മലയാളി ബ്യൂറോ