- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്തിരുന്ന സിഖുകാരൻ ഭീകരനാണെന്ന് കരുതി വിമാനയാത്രക്കാരന്റെ തുടർ ട്വീറ്റുകൾ; ഏഷ്യക്കാരുടെ ജീവിതം ദുരിതപൂർവമാകുന്നതിങ്ങനെ
വിമാനത്തിൽ യാത്ര ചെയ്ത സിഖുകാരൻ ഭീകരനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യാത്രക്കാരൻ സ്‌നാപ്പ്ചാറ്റിലൂടെ അയച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താടിയും തലപ്പാവുമൊക്കെ കണ്ടതോടെയാണ് സിഖുകാരനെ ഭീകരനാക്കി സഹയാത്രികൻ വ്യാഖ്യാനിച്ചത്. തുടർച്ചയായ ഭീകരാക്രമണങ്ങളോടെ, ഏഷ്യക്കാരോട് പൊതുവെ പാശ്ചാത്യ ലോകത്തിന്റെ പ്രതികരണം കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ ചാറ്റുകൾ. ദൈവമേ, അയാൾ ഉറക്കം വിട്ടുണരല്ലേ എന്നതുപോലുള്ള സന്ദേശങ്ങളാണ് സിഖുകാരന്റെ ചിത്രമുൾപ്പെടെ സ്‌നാപ്പ്ചാറ്റിൽ കൈമാറിയത്. ഇത് ട്വിറ്ററിലും പോസ്റ്റ് ചെയ്തതോടെ വൈറലവുകയും ചെയ്തു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്നായിരുന്നു മറ്റൊരു ചാറ്റ്. താനാകെ ഭയപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഇമോജികളും ചാറ്റിലൂടെ കൈമാറിയിട്ടുണ്ട്. ലോകത്തെ ഭീകരതയ്കക്ക് മുഴുവൻ ഉത്തരവാദികൾ ഏഷ്യക്കാരാണെന്ന പാശ്ചാത്യ ലോകത്തിന്റെ തെറ്റിദ്ധാരണയാണ് ഇതിലൂടെ തെളിയുന്നതെന്ന് ട്വിറ്ററിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സിമ്രാൻ ജീത് സിങ് എന്നയാൾ അഭിപ്രായപ്പെട്ടു. ട്രിനിറ്റി യൂണിവേഴ്സിറ്റ
വിമാനത്തിൽ യാത്ര ചെയ്ത സിഖുകാരൻ ഭീകരനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യാത്രക്കാരൻ സ്‌നാപ്പ്ചാറ്റിലൂടെ അയച്ച സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താടിയും തലപ്പാവുമൊക്കെ കണ്ടതോടെയാണ് സിഖുകാരനെ ഭീകരനാക്കി സഹയാത്രികൻ വ്യാഖ്യാനിച്ചത്. തുടർച്ചയായ ഭീകരാക്രമണങ്ങളോടെ, ഏഷ്യക്കാരോട് പൊതുവെ പാശ്ചാത്യ ലോകത്തിന്റെ പ്രതികരണം കൂടി പ്രതിഫലിപ്പിക്കുന്നതാണ് ഈ ചാറ്റുകൾ.
ദൈവമേ, അയാൾ ഉറക്കം വിട്ടുണരല്ലേ എന്നതുപോലുള്ള സന്ദേശങ്ങളാണ് സിഖുകാരന്റെ ചിത്രമുൾപ്പെടെ സ്‌നാപ്പ്ചാറ്റിൽ കൈമാറിയത്. ഇത് ട്വിറ്ററിലും പോസ്റ്റ് ചെയ്തതോടെ വൈറലവുകയും ചെയ്തു. ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു എന്നായിരുന്നു മറ്റൊരു ചാറ്റ്. താനാകെ ഭയപ്പെട്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഇമോജികളും ചാറ്റിലൂടെ കൈമാറിയിട്ടുണ്ട്.
ലോകത്തെ ഭീകരതയ്കക്ക് മുഴുവൻ ഉത്തരവാദികൾ ഏഷ്യക്കാരാണെന്ന പാശ്ചാത്യ ലോകത്തിന്റെ തെറ്റിദ്ധാരണയാണ് ഇതിലൂടെ തെളിയുന്നതെന്ന് ട്വിറ്ററിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സിമ്രാൻ ജീത് സിങ് എന്നയാൾ അഭിപ്രായപ്പെട്ടു. ട്രിനിറ്റി യൂണിവേഴ്‌സിറ്റിയിൽ മതാധ്യാപകനാണ് സിമ്രാൻ സിങ്. അദ്ദേഹത്തിന്റെ ട്വീറ്റ് 6800 പേർ റീ ട്വീറ്റ് ചെയ്തു. 8200 ലൈക്കുകളും 750-ഓളം കമന്റുകളും നേടി.
രൂപംകണ്ട് മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാകാം ഇ ചാറ്റുകൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ആശങ്കപ്പെടുന്നവരെ യാത്രയിലൂടനീളം താനും നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യക്കാരോടുള്ള യൂറോപ്യന്മാരുടെ പൊതുസമീപനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ലഗേജിൽനിന്ന് എന്തെങ്കിലും പുറത്തെടുക്കുമ്പോഴോ റെസ്റ്റ് റൂമിലേക്ക് പോകുമ്പോഴോ മറ്റ് യാത്രക്കാർ ആശങ്കയോടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യക്കാരോടുള്ള പാശ്ചാത്യരുടെ പൊതുവേയുള്ള സമീപനം ഈരീതിയിലെത്തിക്കുന്നതിൽ ഇസ്ലാമിക ഭീകരർക്ക് വലിയ പങ്കുണ്ട്. എപ്പോൾവേണമെങ്കിലും ഭീകരാക്രമണം നടന്നേക്കാമെന്ന ആശങ്കയിൽ ജീവിക്കുന്ന ജനത മറ്റുള്ളവരെ വിശ്വസിക്കുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാൽ, ഇത് ഏഷ്യക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്നും അദ്ദേഹം പറയുന്നു.