ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിപോസ്റ്റ് ഡോക്ടറൽ വിദ്യാർത്ഥി സിംറാൻ ജിത്ത് സിംഗിനെ മൂന്ന് യുവാക്കൾ ചേർന്ന് ഒസാമ എന്ന് വിളിച്ചതിന് വംശീയാധിക്ഷേപമാണെന്ന്സ്‌ക്ക് കമ്മ്യൂണിറ്റി ആരോപിച്ചു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ഓഫീസിൽനിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള ഹഡ്‌സൺ റിവറിന് സമീപം വച്ചാണ്‌യുവാക്കൾ പുറകിൽ നിന്നും ഒസാമ എന്ന് വിളിക്കുകയും, അസഭ്യം പറയുകയും ചെയ്‌തെന്ന് സിംറാൻ പറഞ്ഞു.

യുവാക്കളോടുള്ള സിംഗിന്റെ സമീപനം തികച്ചും വ്യത്യസ്ഥമായിരുന്നു. വളരെആലോചിച്ചു ഉറച്ച ശേഷം പെട്ടന്ന് യുവാക്കൾക്ക് നേരെ സിങ് തിരിഞ്ഞുനിന്നു, യുവാക്കളും സിങ്ങും മുഖത്തോട് മുഖം നോക്കിയതോടെ യുവാക്കളിൽഒരാൾ സിംഗിനോട് മാപ്പപേക്ഷിക്കുകയും, വിഷയം കാര്യമായി എടുക്കരുതെന്നുംഅപേക്ഷിക്കുകയും ചെയ്തു.

നിങ്ങൾ എന്റെ ഹൃദയത്തെ മുറിപ്പെടുത്തിയെന്നും, മേലിൽ ഇത്തരംസംഭവങ്ങൾ ആവർത്തിക്കരുതെന്നും സിങ് യുവാക്കൾക്ക് മുന്നറിയിപ്പ്നല്കുകയും ചെയ്തു. എൻ ബി സി ന്യൂസിനോടുള്ള സിംഗിന്റെ ഇന്റർവ്യൂവിലാണ്‌വിവരങ്ങൾ വെളിപ്പെടുത്തിയത്.വംശീയ അധിക്ഷേപം വർദ്ധിച്ചുവരുന്നസാഹചര്യത്തിൽ നിശ്ശബ്ദരായിരിക്കാതെ അവസരത്തിനൊത്തു യർന്നുപ്രതികരിക്കേണ്ടതാണെന്നാണ് സിംറാൻ ജിത്തിന്റെ അനുഭവം
വ്യക്തമാക്കുന്നത്.