ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് Slient Night 2015 എന്ന പേരിൽ നാട്ടിൽ, നിർധനരായ വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ഒരു ചാരിറ്റി പദ്ധതി രൂപം കൊള്ളുകയാണ്.

ഈ സംരംഭത്തിലേയ്ക്ക് ജാതി മത ഭേദമെന്യേ യോഗ്യരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാഫോം ഡബ്ലിൻ യൂത്ത് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും അയർലൻഡിലെ എല്ലാ യാക്കോബായ പള്ളികളിൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2016 ജനുവരി അഞ്ചിനകം യൂത്ത് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്. ഈ സംരംഭത്തിൽ പങ്കാളികളാകാൻ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
റവ.ഫാ.ജോബിമോൻ സ്‌കറിയ( 087 631 5962)
ബിനു വർഗീസ് (087 670 7857)
സണ്ണി ചെറിയാൻ കുര്യൻ ( 087 124 9009 )
Email: youth.jacobitechurchdublin@gmail.com