- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരിചിതനൊപ്പം ഡേറ്റ് ചെയ്യാം; പുതിയ പരിപാടിക്ക് തുടക്കമിട്ട് ആമസോൺ പ്രൈം വീഡിയോ; ഹിയർ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശിൽപ ഷെട്ടി
മുംബൈ: പുതിയ പരിപാടികളുമായി എത്തുന്ന ചാനലുകളോട് കിടപിടിക്കുന്ന രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പരിപാടികളുമായി എത്തുന്നത്. റേറ്റിങ് കൂട്ടാനായി പുതിയ തരം പരിപാടികളാണ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. വിജയ് ടിവിയിലെ ബിഗ് ബോസ്, കളർസിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയർ ദി ഫിയർ തുടങ്ങിയ റിയാലിറ്റി ഷോകൾ വിവാദങ്ങൾക്കപ്പുറം മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നേടി കൊടുത്തിരിക്കുന്നത്. ചാനലുകൾക്ക് പുറമെ ആമസോൺ പ്രൈം വീഡിയോ, യൂ ട്യൂബ് പോലുള്ള ഡിജിറ്റൽ മേഖലയിലും ഇത്തരം ഷോകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ, പുതിയൊരു പരിപാടി തുടക്കമിട്ടിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയർ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശിൽപ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നും ശിൽപ ഷെട്ടി പറയുന്നു. ഫ്രെമന്റ്ലി മീഡിയയാണ് ഈ പ്രോഗ്രാം നിർമ്മിക്കുന്നത്. പ്രണയം, റൊമാൻസ്, ഡേറ്റിങ് എന്നിവയെക്കുറിച
മുംബൈ: പുതിയ പരിപാടികളുമായി എത്തുന്ന ചാനലുകളോട് കിടപിടിക്കുന്ന രീതിയിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പരിപാടികളുമായി എത്തുന്നത്. റേറ്റിങ് കൂട്ടാനായി പുതിയ തരം പരിപാടികളാണ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. വിജയ് ടിവിയിലെ ബിഗ് ബോസ്, കളർസിലെ എങ്ക വീട്ട് മാപ്പിള്ളൈ, ഏഷ്യാനെറ്റിലെ ഡെയർ ദി ഫിയർ തുടങ്ങിയ റിയാലിറ്റി ഷോകൾ വിവാദങ്ങൾക്കപ്പുറം മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നേടി കൊടുത്തിരിക്കുന്നത്.
ചാനലുകൾക്ക് പുറമെ ആമസോൺ പ്രൈം വീഡിയോ, യൂ ട്യൂബ് പോലുള്ള ഡിജിറ്റൽ മേഖലയിലും ഇത്തരം ഷോകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ, പുതിയൊരു പരിപാടി തുടക്കമിട്ടിരിക്കുകയാണ് ആമസോൺ പ്രൈം വീഡിയോ. അപരിചിതനൊപ്പം ഡേറ്റ് ചെയ്യുന്ന ഹിയർ മി, ലവ് മി എന്ന ഷോയുടെ അവതാരകയായി എത്തുന്നത് നടി ശിൽപ ഷെട്ടിയാണ്. ഇതൊരു സാധാരണ റിയാലിറ്റി ഷോ അല്ലെന്നും ഡേറ്റിങ്ങിലൂടെ ആ ബന്ധത്തിന്റെ മൂല്യങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നും ശിൽപ ഷെട്ടി പറയുന്നു.
ഫ്രെമന്റ്ലി മീഡിയയാണ് ഈ പ്രോഗ്രാം നിർമ്മിക്കുന്നത്. പ്രണയം, റൊമാൻസ്, ഡേറ്റിങ് എന്നിവയെക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഈ ഷോയിലൂടെ കഴിയുമെന്നാണ് ഷോയുടെ സംവിധായകൻ വിജയ് സുബ്രമണ്യം പറയുന്നത്.