- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണപ്രതീക്ഷ വേണ്ട; അസർബൈജാൻ താരം ഉത്തേജക പരിശോധനയിൽ വിജയിച്ചു; യോഗേശ്വറിനു വെള്ളിതന്നെ
ന്യൂഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യൻ താരം യോഗേശ്വർ ദത്തിനു സ്വർണം ലഭിക്കുമെന്ന പ്രതീക്ഷ ഇനി വേണ്ട. സ്വർണം നേടിയ അസർബൈജാൻ താരം ടേതാഗ്രുൾ അസ്ഗരോവ് ഉത്തേജക പരിശോധനയിൽ വിജയയിച്ചതോടെയാണ് യോഗേശ്വറിന്റെ സാധ്യത അവസാനിച്ചത്. ഇക്കാര്യം യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് ഔദ്യോഗികമായി അറിയിച്ചു. നേരത്തെ അസ്ഗരോവ് ലോക ഉത്തേജക വിരുദ്ധ ഏജൻസി( വാഡ) യുടെ പരിശോധനയിൽ പരാജയപ്പെട്ടു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലണ്ടൻ ഒളിമ്പിക്‌സിൽ 60 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് യോഗേശ്വർ ദത്തിന്റെ വെങ്കല മെഡൽ വെള്ളിയായി മാറിയിരുന്നു. റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും ഉത്തേജക പരിശോധന നടത്തിയപ്പോഴാണ് വെങ്കലം വെള്ളിയായത്.ഇതിന് പിന്നാലെയായിരുന്നു അസർബൈജാൻ താരത്തിനെതിരായ സംശയം ഉയരുന്നത്. എന്നാൽ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ലണ്ടനിൽ ഗു
ന്യൂഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യൻ താരം യോഗേശ്വർ ദത്തിനു സ്വർണം ലഭിക്കുമെന്ന പ്രതീക്ഷ ഇനി വേണ്ട. സ്വർണം നേടിയ അസർബൈജാൻ താരം ടേതാഗ്രുൾ അസ്ഗരോവ് ഉത്തേജക പരിശോധനയിൽ വിജയയിച്ചതോടെയാണ് യോഗേശ്വറിന്റെ സാധ്യത അവസാനിച്ചത്.
ഇക്കാര്യം യുണൈറ്റഡ് വേൾഡ് റെസ്‌ലിങ് ഔദ്യോഗികമായി അറിയിച്ചു. നേരത്തെ അസ്ഗരോവ് ലോക ഉത്തേജക വിരുദ്ധ ഏജൻസി( വാഡ) യുടെ പരിശോധനയിൽ പരാജയപ്പെട്ടു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ലണ്ടൻ ഒളിമ്പിക്‌സിൽ 60 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് യോഗേശ്വർ ദത്തിന്റെ വെങ്കല മെഡൽ വെള്ളിയായി മാറിയിരുന്നു.
റിയോ ഒളിമ്പിക്‌സിന് മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി വീണ്ടും ഉത്തേജക പരിശോധന നടത്തിയപ്പോഴാണ് വെങ്കലം വെള്ളിയായത്.
ഇതിന് പിന്നാലെയായിരുന്നു അസർബൈജാൻ താരത്തിനെതിരായ സംശയം ഉയരുന്നത്. എന്നാൽ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു.
ലണ്ടനിൽ ഗുസ്തി പ്രീ ക്വാർട്ടറിൽ കുദുകോവിനോട് പരാജയപ്പെട്ട യോഗേശ്വർ ദത്ത് പിന്നീട് റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡൽ നേടിയത്. ഇത്തവണ റിയോയിൽ 65 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ മത്സരിച്ച യോഗേശ്വർ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായിരുന്നു.