സിൽവർലൈനിൽ കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നുവെന്ന് നയപ്രഖ്യാപനം; ഫലത്തിൽ കെ റെയിലിലിന് അനുമതിയില്ലെന്ന് സർക്കാർ സ്ഥിരീകരണം; നിസ്സംഗമായി ഗവർണ്ണറുടെ പിണറായി അനുകൂല പ്രസംഗം കേട്ടിരുന്ന ഭരണപക്ഷവും; ഡസ്കിൽ അടിയും കൈയടികളും സഭയിൽ ഉയർന്നില്ല; നയപ്രഖ്യാപനം അവസാനിപ്പിച്ച് ഗവർണ്ണർ മടങ്ങുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറും കോവിഡും പിന്നെ കെ റെയിലും. കോവിഡ് അതിജീവനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. അതേസമയം ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളുമായെത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി ഗവർണർ വിമർശിക്കുകയും ചെയ്തു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവർണർ പറഞ്ഞു.
ചെറിയ പ്രസംഗമായിരുന്നു ഗവർണ്ണർ നടത്തിയത്. പ്രസംഗം ഒരു മണിക്കൂർ മാത്രമാണ് നീണ്ടത്. നയപ്രഖ്യാപന പ്രസംഗം ഭരണപക്ഷം നിസ്സംഗരായിട്ടാണ് കേട്ടിരുന്നത്. സർക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന സൂചികകളും ഗവർണർ എടുത്ത് പറയുമ്പോഴും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കുമ്പോഴും ഭരണപക്ഷം നിശ്ശബ്ദത പാലിച്ചു. സാധാരണ ഡസ്കിലിടിച്ചും കൈയടിച്ചും ആവേശപൂർവം നയപ്രഖ്യാപന പ്രസംഗത്തെ വരവേൽക്കുന്നതാണ് ഭരണ ബഞ്ചുകളുടെ പതിവ്.
കോവിഡ് പ്രതിസന്ധികാലത്തെ അതിജീവനം. രോഗവ്യാപനകാലത്ത് സർക്കാർ ഒപ്പം നിന്നു. കോവിഡിനെ വിജയകരമായി പ്രതിരോധിച്ചു. രോഗവ്യാപന കാലത്ത് സർക്കാർ ഒപ്പം നിന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി. സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പാക്കി. ജന സുരക്ഷയ്ക്കാണ് പ്രധാനം മുല്ലപ്പെരിയാർ വിഷയത്തിൽ ജലനിരപ്പ് 136 അടി ആക്കി നിലനിർത്തണം. പുതിയ ഡാം വേണം. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള കെടുതികൾ നേരിടാണ് സർക്കാർ നടപടിയെടുത്തു-ഇങ്ങനെ തുടക്കം.
കരളം സുസ്ഥിര വികസന സൂചികകളിൽ ഏറെ മുന്നിലാണെന്നും കേരളം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണെന്നും വിശദീകരിച്ചു. നീതീ ആയോഗിന്റെ വികസന സൂചികകളിൽ കേരള ആരോഗ്യ മേഖല ഒന്നാമത്. നീതി ആയോഗിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കി.
എല്ലാവർക്കും വീടും ഭൂമിയും എന്ന സർക്കാർ വാഗ്ദാനം പാലിക്കുമെന്നും പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമുണ്ടായി. കേന്ദ്ര പൂളിൽ നിന്നും നികുതി കുറയുന്നതിൽ പരാമർശം വന്നു. ധനക്കമ്മി കുറക്കുന്നതിനുള്ള ഗ്രാൻഡിൽ കേന്ദ്രം കുറവു വരുത്തിയെന്നും പറഞ്ഞു. ഇതും ഭരണ ബഞ്ചുകളിൽ ചലനമുണ്ടാക്കിയില്ല.
സിൽവർലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. നാട്ടിൽ കൂടുതൽ തൊഴിലവസങ്ങൾ? സൃഷ്ടിക്കും. വേഗതയും സൗകര്യവും വർദ്ധിക്കും. പദ്ധതിക്ക് കേന്ദ്ര അനുമതി പ്രതീക്ഷിക്കുന്നതായും ഗവർണർ പറഞ്ഞു. ഫലത്തിൽ കെ റെയിലിന് കേന്ദ്രാനുമതി കിട്ടിയിട്ടില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് ഗവർണ്ണർ. അനുമതിയുണ്ടെന്ന തരത്തിൽ പല ഇടതു നേതാക്കളും പ്രതികരിച്ചിരുന്നു. ഇതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് കിട്ടിയിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം കൂടിയാണ് ഇന്നത്തെ നയപ്രഖ്യാപനം.
നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഏറെനേരം സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഗവർണർ ഇന്നു നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആകാംക്ഷയിലായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാത്ത ഗവർണർ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി നേതാവ് ഹരി എസ്.കർത്തയെ നിയമിച്ചതിലുള്ള വിയോജനക്കുറിപ്പ് സർക്കാരിന് വേണ്ടി അയച്ചത് ജ്യോതിലാലായിരുന്നു.
പൗരത്വനിയമഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പരാമർശങ്ങൾ മുഖ്യമന്ത്രിക്ക് വേണ്ടി വായിക്കുന്നുവെന്ന് മുൻകാലത്ത് പറഞ്ഞ് അസാധാരണ കീഴ്വഴക്കം സൃഷ്ടിച്ചിട്ടുള്ള ആളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മറുനാടന് മലയാളി ബ്യൂറോ