- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീധരനെ കടന്നാക്രമിക്കാൻ ഐസക്കിനും ശിവൻകുട്ടിക്കും പിന്നാലെ സോമനാഥ പിള്ളയും; പദ്ധതി നടപ്പാക്കും വരെ ഡി പി ആർ പുറത്തു വിടേണ്ടതില്ലെന്ന് മുൻ വിവരാവകാശ കമ്മീഷണർ; ഡിഎംആർസി മേധാവിയായിരുന്നപ്പോൾ ഏതെങ്കിലും 'ക്ലാസിഫൈഡ് ഇൻഫർമേഷൻ' വെളിപ്പെടുത്തിയോ എന്ന് ശ്രീധരൻ വ്യക്തമാക്കണം; സിൽവർലൈനിൽ എല്ലാം രഹസ്യമാകും
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പദ്ധതി നടപ്പാക്കുന്നതുവരെ പുറത്തുവിടാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുൻ വിവരാവകാശ കമ്മിഷണർ എസ്.സോമനാഥ പിള്ള. ഇ ശ്രീധരനേയും കടന്നാക്രമിക്കുകയാണ് സോമനാഥ പിള്ള. ഡിഎംആർസി മേധാവിയായിരുന്നപ്പോൾ ഏതെങ്കിലും 'ക്ലാസിഫൈഡ് ഇൻഫർമേഷൻ' വെളിപ്പെടുത്തിയോ എന്ന് ഇ.ശ്രീധരൻ വ്യക്തമാക്കണമെന്നും സോമനാഥപിള്ള ആവശ്യപ്പെട്ടു.
സിൽവർ ലൈനിനെ എതിർക്കുന്ന ശ്രീധരനെ കടന്നാക്രമിക്കാനാണ് സിപിഎം തീരുമാനം. ശ്രീധരന്റെ നിലപാടുകളെ വിമർശിച്ച് മുൻ മന്ത്രി തോമസ് ഐസക് രംഗത്തു വന്നു. അതിന് ശേഷം മന്ത്രി ശിവൻകുട്ടിയും ശ്രീധരനെ കളിയാക്കി. അതിന് ശേഷമാണ് സോമനാഥ പിള്ളയുടെ വെല്ലുവിളി. മുമ്പ് വേഗ റെയിലിനെ ശ്രീധരൻ അനുകൂലിച്ചെന്നും ബിജെപി രാഷ്ട്രീയം കാരണമാണ് ശ്രീധരന്റെ ഇപ്പോഴത്തെ നിലപാട് മാറ്റമെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിനൊപ്പം നിൽക്കുന്ന ശ്രീധരനെ സിപിഎം കടന്നാക്രമിക്കുകയാണ്. ശ്രീധരന്റെ പഴയ വേഗ റെയിൽ നിലപാട് വിശദീകരണമെല്ലാം സിപിഎം ചർച്ചയാക്കുന്നുണ്ട്. അതിനിടെയാണ് സോമനാഥ പിള്ളയും ശ്രീധരനോട് ചോദ്യങ്ങളുമായി എത്തുന്നത്.
ഡിപിആർ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് ഉത്തരവിട്ട എസ്.സോമനാഥ പിള്ള കഴിഞ്ഞ ദിവസം സിൽവർ ലൈനിൽ മുഖ്യമന്ത്രി വിളിച്ച വിശദീകരണ യോഗത്തിൽ പങ്കെടുത്ത് ഈ നിലപാട് ആവർത്തിച്ചിരുന്നു. ഇതു വിവാദമായതോടെയാണു വിശദീകരണം. ഡിപിആറിലെ ചില പ്രത്യേക വിവരങ്ങൾ (ക്ലാസിഫൈഡ് ഇൻഫർമേഷൻ) പുറത്തുവിട്ടാൽ പ്രതിരോധ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും എതിർക്കും. ഇതുമൂലം പദ്ധതി നീണ്ടുപോകാം. ഇത്തരം വിവരങ്ങൾ പൂർണമായി പുറത്തുവന്നാൽ പലരും കേസിനു പോകും. കേസുകൾ പദ്ധതി വൈകിപ്പിക്കും.
താൻ ഇടപെട്ട വൻകിട പദ്ധതികളുടെ ഡിപിആർ പൊതുജന സമക്ഷം അവതരിപ്പിച്ചിരുന്നുവെന്ന് ശ്രീധരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സോമനാഥ പിള്ളയുടെ ചോദ്യങ്ങൾ. കെ - റെയിൽ പദ്ധതിയ്‌ക്കെതിരെ യുഡിഎഫ് ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചിട്ടുണ്ട്. കെ - റെയിൽ പദ്ധതിയ്‌ക്കെതിരെ യുഡിഎഫ് ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ വികസനം മുടക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന പരസ്യപ്രഖ്യാപനമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി. അതിവേഗ റെയിലിന്റെ കാര്യത്തിലെ ഇ.ശ്രീധരന്റെ മലക്കംമറിച്ചിൽ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന.
കേരളത്തിൽ അതിവേഗ റെയിൽ ഇടനാഴി വേണമെന്ന് ഇ.ശ്രീധരൻ വാദിക്കുന്നത് സംബന്ധിച്ച വാർത്തകൾ ഗൂഗിളിൽ തിരഞ്ഞാൽ ഏതു കൊച്ചു കുട്ടിക്കും കിട്ടും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗ റെയിൽ ഇടനാഴി കേരളത്തിലെ സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടുത്തുമെന്ന് പതിനാലാമത് എ കെ നായർ മെമോറിയൽ പുരസ്‌കാരം ഏറ്റുവാങ്ങവെ ഇ. ശ്രീധരൻ പറഞ്ഞത് ദ ഹിന്ദു 2011 നവംബർ 17ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയിൽ നെറ്റ്‌വർക്കിന്റെ കൺസൾട്ടന്റ് ആവാൻ ആഗ്രഹമുണ്ടെന്ന് ഇ.ശ്രീധരൻ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കവെ പറഞ്ഞകാര്യം 2016 ഫെബ്രുവരി 25 ന് ഫിനാൻഷ്യൽ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ ഇ. ശ്രീധരൻ ആണ് തൊടുന്യായങ്ങൾ പറഞ്ഞ് കെ - റെയിൽ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്. കെ -റെയിൽ പദ്ധതി മുടക്കാൻ കേന്ദ്രസർക്കാരിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ഉള്ള ശ്രമങ്ങളും ഇ. ശ്രീധരൻ നടത്തുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതെല്ലാം ശ്രീധരനെ കടന്നാക്രമിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ്.
മറുനാടന് മലയാളി ബ്യൂറോ