- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വിദേശികൾക്ക് മൊബൈൽ കണക്ഷനുകൾക്ക് നിയന്ത്രണം; പ്രവാസികൾക്ക് ഇനി രണ്ട് സിം കാർഡുകൾ മാത്രം അനുവദിക്കാൻ നീക്കം
സൗദി: സൗദിയിൽ വിദേശികൾക്ക് മൊബൈൽ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. വിദേശികൾക്ക് അനുവദിക്കാവുന്ന മൊബൈൽ ഫോൺ സിം കാർഡുകളുടെ എണ്ണം രണ്ടെണ്ണമായി പരിമിതപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ തീരുമാനം താത്കാലികമാണെന്ന് സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് വിദേശികൾ കുടൂതൽ സിം കാർഡുകൾ എടുക്കുന്നതിനു സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വിപണിയിൽ അനധികൃത സിം കാർഡുകൾ വ്യാപകമാണ്. ഇതു തടയുന്നതിനും പുതിയ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടെലികോം കമ്പനിയിൽ നിന്നു രണ്ടു സിം കാർഡുകൾ നേടിയവർക്കു ഇതര ഓപ്പറേറ്റർമാരിൽ നിന്നു സിം കാർഡ് അനുവദിക്കില്ല. ഉപഭോക്താക്കളുടെ വിരലടയാളം ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ഇന്റഫർമേഷൻ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സിം കാർഡുകൾ വിദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. സുരക്ഷ കണക്കിലെടുത്ത് സിം കാർഡുകളെ ന
സൗദി: സൗദിയിൽ വിദേശികൾക്ക് മൊബൈൽ കണക്ഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. വിദേശികൾക്ക് അനുവദിക്കാവുന്ന മൊബൈൽ ഫോൺ സിം കാർഡുകളുടെ എണ്ണം രണ്ടെണ്ണമായി പരിമിതപ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ തീരുമാനം താത്കാലികമാണെന്ന് സൗദി ടെലികോം അഥോറിറ്റി അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് വിദേശികൾ കുടൂതൽ സിം കാർഡുകൾ എടുക്കുന്നതിനു സൗദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വിപണിയിൽ അനധികൃത സിം കാർഡുകൾ വ്യാപകമാണ്. ഇതു തടയുന്നതിനും പുതിയ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടെലികോം കമ്പനിയിൽ നിന്നു രണ്ടു സിം കാർഡുകൾ നേടിയവർക്കു ഇതര ഓപ്പറേറ്റർമാരിൽ നിന്നു സിം കാർഡ് അനുവദിക്കില്ല.
ഉപഭോക്താക്കളുടെ വിരലടയാളം ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ ഇന്റഫർമേഷൻ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ സിം കാർഡുകൾ വിദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. സുരക്ഷ കണക്കിലെടുത്ത് സിം കാർഡുകളെ നേരത്തെ ഉപഭോക്താക്കളുടെ തിരിച്ചറിയൽ ഖേയുമായി ബന്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിലെ പഴുതുകൾ ദുരുപയോഗിച്ച് വ്യാപകമായി സിംകാർഡുകൾ വിപണിയിൽ സുലഭമായതോടെയാണ് പുതിയ നടപടി.പുതിയ തീരുമാനം സൗദിയിലെ ടെലികോം കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.