ചെന്നൈ: നായകനായും ഗായകനായും തിരക്കഥാകൃത്തായും കഴിവ് തെളിയിച്ച സിമ്പുവിന് ഇനി പുതിയവ വേഷം. തമിഴ് സിനിമാലോകത്തെ നിരവധി മേഖലകളിൽ ഒരേ സമയം കൈവച്ചിട്ടുള്ള യുവതാരാമാണ് സിമ്പു എന്ന സിലമ്പരശൻ സംഗീത സംവിധായകനായെത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

തമിഴ് ഹാസ്യതാരം സന്താനം നായകനാകുന്ന ചിത്രമായ സക്കാപോട് പോട് രാജാ എന്ന ചിത്രത്തിനുവാണ്ടിയാണ് സിമ്പുവിന്റെ സംഗീതം. തന്റെ കന്നി ചിത്രത്തിൽ ഗായികയായി കണ്ടെത്തിയത് അമ്മയേയും. അമ്മയെ കൊണ്ട് ഒരു പാട്ട് പാടിപ്പിക്കുവാനാണ് സിമ്പു തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിലെ ഈ ഗാനത്തിൽ അമ്മയ്ക്ക് ജോഡി ചേരുന്നത് അച്ഛനും ഗായകനുമായ ടി രാജേന്ദർ തന്നെയാണ്. തന്റെ മുൻ ചിത്രമായ ഇത് നമ്മ ആളിൽ സഹോദരനായ കലയരസൻ ആയിരുന്നു സംഗീത സംവിധായകൻ.