- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന ചിത്രം പൂർത്തീകരിക്കാതെ നടൻ പിന്മാറി; നിർമ്മാതാക്കളിൽ നിന്ന് ചിമ്പുവിനെതിരെ വ്യാപക പരാതികൾ; നടന് ചുവപ്പ് കാർഡ് നല്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; തമിഴ് യുവതാരത്തിന് അഭിനയ ജീവിതത്തിന് തിരിച്ചടി
വ്യത്യസ്തമായ സിനിമകളും ശ്രദ്ധേയമായ വേഷങ്ങളുമൊക്കെയായി മുന്നേറുമ്പോഴും വിവാദങ്ങളുടെ തോഴനാണ് നടൻ ചിമ്പു. ഇപ്പോഴിതാ നടൻ പുതിയ പുലിവാല് പിടിച്ചിരിക്കുന്നു. നിർമ്മാതാക്കളുടെ ഇടയിലെ വ്യാപക പരാതിയെതുടർന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ നടനെ അഭിനയത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്. നിർമ്മാതാക്കളുടെ ചുവപ്പ് കാർഡ്് ലഭിച്ച സ്ഥിതിക്ക് ചിമ്പുവിന് ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് തമിഴകത്തു നിന്നുള്ള വിവരം. നിർമ്മാതാക്കളിൽ നിന്ന് ചിമ്പുവിനെതിരെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കർശന നിലപാട് സ്വീകരിച്ചത്. അഭിനയിച്ചു കൊണ്ടിരുന്ന സിനിമയുടെ നിർമ്മാതാക്കാളാണ് നടനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണത്തിൽ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തതെന്നും പിന്നീട് സിനിമയുമായി സഹകരിക്കാൻ തയ്യാറല്ലെന്ന മറുപടിയാണ് തങ്ങൾക്ക് ലഭിച്ചതെന്നായിരുന്നു നിർമ്മാതാക്കളുടെ പരാതി. ഇതിന്റെ കാര്യം ചിമ്പുവിനോട് ചോദിച്ചപ്പോൾ എടുത്ത ഷോട്ടുകൾ വച്ച് സിനിമ പുറ
വ്യത്യസ്തമായ സിനിമകളും ശ്രദ്ധേയമായ വേഷങ്ങളുമൊക്കെയായി മുന്നേറുമ്പോഴും വിവാദങ്ങളുടെ തോഴനാണ് നടൻ ചിമ്പു. ഇപ്പോഴിതാ നടൻ പുതിയ പുലിവാല് പിടിച്ചിരിക്കുന്നു. നിർമ്മാതാക്കളുടെ ഇടയിലെ വ്യാപക പരാതിയെതുടർന്ന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ നടനെ അഭിനയത്തിൽ നിന്ന് വിലക്കിയിരിക്കുകയാണ്. നിർമ്മാതാക്കളുടെ ചുവപ്പ് കാർഡ്് ലഭിച്ച സ്ഥിതിക്ക് ചിമ്പുവിന് ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് തമിഴകത്തു നിന്നുള്ള വിവരം.
നിർമ്മാതാക്കളിൽ നിന്ന് ചിമ്പുവിനെതിരെ വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കർശന നിലപാട് സ്വീകരിച്ചത്. അഭിനയിച്ചു കൊണ്ടിരുന്ന സിനിമയുടെ നിർമ്മാതാക്കാളാണ് നടനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണത്തിൽ 29 ദിവസം മാത്രമായിരുന്നു ചിമ്പു പങ്കെടുത്തതെന്നും പിന്നീട് സിനിമയുമായി സഹകരിക്കാൻ തയ്യാറല്ലെന്ന മറുപടിയാണ് തങ്ങൾക്ക് ലഭിച്ചതെന്നായിരുന്നു നിർമ്മാതാക്കളുടെ പരാതി. ഇതിന്റെ കാര്യം ചിമ്പുവിനോട് ചോദിച്ചപ്പോൾ എടുത്ത ഷോട്ടുകൾ വച്ച് സിനിമ പുറത്തിറക്കാനാണ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം താരത്തിന് ചുവപ്പ് കാർഡ് നൽകിയെങ്കിലും ഇനി അഭിനയിക്കുമോയെന്ന കാര്യത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസയേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിലക്ക് നിലനിൽക്കുകയാണെങ്കിൽ നടന് സംവിധായകൻ മണിരത്‌നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞേക്കില്ല. ജ്യോതിക, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള മണിരത്‌നം ചിത്രം സെപ്‌റഅറംബറിലാണ് പ്രഖ്യാപിച്ചത്.