റെ വിവാദങ്ങൾക്ക് ഒടുവിലാണ് നയൻസും ചിമ്പുവും ജോഡികളായി അഭിനയിച്ച ഇതു നമ്മ ആള്' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമെത്തിയ ചിത്രം തീയറ്ററുകൾ കീഴടക്കുന്നതിനിടയിൽ നയൻസിനെതിരെ ആരോപണങ്ങളുമായി ചിമ്പു രംഗത്തെത്തിയിരിക്കുകയാണ്.

ഇല്ലാത്ത പ്രണയത്തിന്റെ പേരിൽ നയൻ തന്റെ ജീവിതംതുലയ്ക്കുകയാണെന്ന് ചിമ്പു പറഞ്ഞതായി ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നയൻതാര പകരം വീട്ടുകയാണ്. തന്റെ ജീവിതം തകർക്കാൻ കച്ചകെട്ടി ഇറങ്ങിരിക്കുന്ന നടി ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ് തന്നെ വോട്ടയാടുന്നത്. ഒരിക്കലും വിവാഹം കഴിക്കാമെന്നു നയൻതാരയ്ക്കു വാക്കു കൊടുത്തിട്ടില്ലന്നും ചിമ്പു പറഞ്ഞു.

ഇവരോട് താൻ ചെയ്ത തെറ്റ് എന്താണെന്ന് മനസിലാകുന്നില്ല. ഹൻസികയുമായുള്ള തന്റെ പ്രണയബന്ധം തകർത്തതും താരമാണെന്നു ചിമ്പു ആരോപിച്ചു. ഇത്രയോക്കെയായിട്ടും നയൻതാര അവസാനിപ്പിക്കുന്നില്ല. തന്റെ വ്യക്തി ജീവിതം നശിപ്പിക്കുകയാണിവർ. ഈ പകപോക്കൽ ഇതൊടെ നിർത്തണം എന്നും ചിമ്പു ആവശ്യപ്പെട്ടു.

എന്നാൽ ചിമ്പുവും അച്ഛൻ ടിആറും ചേർന്നു നിർമ്മിച്ച ചിത്രം 'ഇതു നമ്മ ആളിന്റെ' ഒരു രംഗം ചിത്രികരിക്കാൻ എത്താതിരുന്നതിന്റെ പകപോക്കലാണ് ഈ ആരോപണമെന്നു നയൻതാര പറഞ്ഞു.