- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയുടെ പ്രണയം സത്യമാണെങ്കിൽ താൻ മുന്നിൽ നിന്ന് വിവാഹം നടത്താം; വിഘ്‌നേശ് ശിവയുമായുള്ള നയൻസിന്റെ പ്രണയ ഗോസിപ്പിന് ചിമ്പുവിന്റെ മറുപടി ഇങ്ങനെ
ചെന്നൈ: നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവയും തമ്മിൽ പ്രണയത്തിലാണെന്ന വിധത്തിലുള്ള ഗോസിപ്പുകൾ ഏതാനും നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ കൂടി പുറത്തുവന്നതോടെ ഗോസിപ്പുകൾക്ക് ആക്കംകൂടി. ഇത് പാപ്പരാസികൾ ആഘോഷമാക്കുകയും ചെയ്തു. ഇതിനിടെയാണ് വാലുവിന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളെക്ക
ചെന്നൈ: നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവയും തമ്മിൽ പ്രണയത്തിലാണെന്ന വിധത്തിലുള്ള ഗോസിപ്പുകൾ ഏതാനും നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ കൂടി പുറത്തുവന്നതോടെ ഗോസിപ്പുകൾക്ക് ആക്കംകൂടി. ഇത് പാപ്പരാസികൾ ആഘോഷമാക്കുകയും ചെയ്തു. ഇതിനിടെയാണ് വാലുവിന്റെ പ്രമോഷന്റെ ഭാഗമായി മാദ്ധ്യമങ്ങളെക്കണ്ട ചിമ്പുവിനോട് മാദ്ധ്യമ പ്രവർത്തകർ നയൻസ് പ്രണയത്തെക്കുറിച്ച് ചോദിച്ചു. പൊട്ടിത്തെറി പ്രതീക്ഷിച്ച മാദ്ധ്യമ പ്രവർത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചിമ്പു പറഞ്ഞു.
'നയൻതാരയും വിഘ്‌നേശും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. ഈ പ്രണയം സത്യമാണെങ്കിൽ ഒരു വെൽവിഷർ എന്ന നിലയ്ക്ക് ആ വിവാഹം നടത്തിക്കൊടുക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട്.'
നയൻതാരയുടെ മുൻ കാമുകൻ കൂടിയാണ് ചിമ്പു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിമ്പുവിന്റെ വാലു ഇപ്പോൾ റിലീസായിരിക്കുന്നത്.