രൺവീർ സിങ് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന സിംബയുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ് ഗൺ, സോനു സൂദ് എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജൂനിയർ എൻടിആർ നായകനായി 2015ൽ പുറത്തിറങ്ങിയ ടെമ്പർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സിംബ. ചിത്രത്തിൽ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായ സഗ്രാം ബലേറാവു എന്ന് കഥാപാത്രത്തെയാണ് രൺവീർ അവതരിപ്പിക്കുന്നത്. വിഹാത്തിന് ശേഷം റൺവീറിന്റേതായി പുറത്തിറങ്ങുന്ന ആദ്യം ചിത്രംകൂടിയെന്ന പ്രത്യേകതയും സിംബയ്ക്കുണ്ട്.

ചിത്രത്തിന്റെ തുടക്കത്തിൽ അഴിമതിക്കാരനായാണ് എത്തുന്നതെങ്കിലും താൻ സഹോദരിയെ പോലെ കരുതിയിരുന്ന പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്ന പൊലീസുകാരനായി മാറുന്നതാണ് രൺവീറിന്റെ കഥാപാത്രവും ചിത്രത്തിന്റെ പ്രമേയവും എന്നാണ് സൂചന.