- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം കൊണ്ട് ഗബ്രിയേലയുടെ ജീവിതം മാറി! വിശ്വസുന്ദരിക്ക് ധരിക്കാൻ ആറ് കോടിയുടെ നീന്തൽ വസ്ത്രം
ഒരൊറ്റ ചോദ്യം മതി ജീവിതം മാറാൻ എന്ന് സുരേഷ് ഗോപിയുടെ ചോദ്യം ഓർമ വരും ഗബ്രിയേലയുടെ കാര്യം കേൾക്കുമ്പോൾ. കാര്യം എന്താണെന്നല്ലേ. മിസ് യൂണിവേഴ്‌സ് 2013 ആയി തിരഞ്ഞെടുക്കപ്പെട്ട വെനസ്വലൻ സുന്ദരിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല ഇസ്ലെറിന്റെ ജീവിതം ഒരു ദിവസം കൊണ്ടാണ് ആകെ മാറിയത്. വിശ്വ സുന്ദ
ഒരൊറ്റ ചോദ്യം മതി ജീവിതം മാറാൻ എന്ന് സുരേഷ് ഗോപിയുടെ ചോദ്യം ഓർമ വരും ഗബ്രിയേലയുടെ കാര്യം കേൾക്കുമ്പോൾ. കാര്യം എന്താണെന്നല്ലേ. മിസ് യൂണിവേഴ്‌സ് 2013 ആയി തിരഞ്ഞെടുക്കപ്പെട്ട വെനസ്വലൻ സുന്ദരിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല ഇസ്ലെറിന്റെ ജീവിതം ഒരു ദിവസം കൊണ്ടാണ് ആകെ മാറിയത്. വിശ്വ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഗബ്രിയേല ധരിച്ചത് ആറ് കോടി രൂപയുടെ വസ്ത്രം!
ഒരു പ്രമുഖ ബ്രാൻഡിന്റെ ചിത്രീകരണത്തിനായാണ് ഗബ്രിയേല ആറ് കോടി രൂപ വിലവരുന്ന നീന്തൽ വസ്ത്രം ധരിച്ചത്. മോസ്‌കോയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന ഇറ്റാലിയൻ കമ്പനിയായ യമാമേയുടെ പരസ്യത്തിന്റെ ചിത്രീകരണ വേളയിലാണ് ഇത്രയും വിലകൂടിയ നീന്തൽ വസ്ത്രം ധരിച്ചത്.
മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെടുന്ന സുന്ദരിക്ക് ധരിക്കാനാണ് നീന്തൽ വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. മരതകം, വജ്രങ്ങൾ, മാണിക്യ കല്ല് തുടങ്ങിയ 900 കല്ലുകൾ തുന്നിച്ചേർത്താണ് വസ്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. മിലനിലാണ് വസ്ത്രം ഡിസൈൻ ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് നീന്തൽ വസ്ത്രം സുന്ദരിക്ക് അണിയാനായി കൊണ്ടുവന്നത്. എന്തായാലും അത്ഭുത ലോകത്തില്പെട്ട ആലീസിന്റെ അവസ്ഥയിലാണ് ഗബ്രിയേല ഇപ്പോൾ.