മുംബൈ: തീയറ്ററിൽ പോയിരുന്നപ്പോ കണ്ട പുകവലിക്കാരനായ പിതാവിന്റെ സുന്ദരിക്കുട്ടിയായ മകളെ അത്ര പെട്ടെന്നൊന്നും നമ്മൾ മറക്കാനാവില്ല. അന്നത്തെ ആ പെൺകുട്ടിയെ ഇന്ന് കണ്ടാൽ ആരും തിരിച്ചറിയാൻ സാധ്യതയില്ല.

45 സെക്കന്റ് ദൈർഘ്യമുള്ള പുകവലി വിരുദ്ധ പരസ്യത്തിൽ അഭിനയിച്ച ആ കുട്ടി ഇന്ന് ബോളിവുഡിന്റെ താരമാണ്. 19 വയസ്സുകാരിയായ സിമ്രാൻ നടേക്കർ ഇന്ന് പരസ്യങ്ങളിലേയും താരമാണ്.

ഡോമിനോസ്, വീഡിയോകോൺ, ക്ലിനിക് പ്ലസ്, ബാർബി ടോയ്‌സ് എന്നിവയുടെ പരസ്യങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.മാത്രമല്ല ആദിത്യ റോയ് കപൂർ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രത്തിലും അഭിനയിച്ചു.ഹിന്ദി സീരിയൽ രംഗത്തെ തിരക്കുള്ള താരവുമാണ് ഇപ്പോൾ സിമ്രാൻ നടേക്കർ.

ഡിസ്‌നി ചാനലിന്റെ കോമഡി പരിപാടിയായ ഓയേ ജാസിയിലും പ്രത്യക്ഷപ്പെട്ടു. മിന്നി റോയ് എന്ന കഥാപാത്രമായാണ് ഇതിൽ അഭിനയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലും ഇന്ന് ഏറെ സജീവമായി സിമ്രാൻ ഇടപെടാറുണ്ട്.