- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോണ സദ്യയൊരുക്കി സിംസ്-ബി.എഫ്.സി ഓണം മഹോത്സവ് സമാപിച്ചു
സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിംസ്-ബി.എഫ്.സി. ഓണം മഹോത്സവിന്റെ സമാപനം ഓണമഹാസദ്യയോടും, മഹാ മേളയോടും കൂടി ഇന്ത്യൻ ക്ലബിൽ വച്ച് നടന്നു. സിംസ് പ്രസിഡന്റ് ശ്രീ. ഫ്രാൻസീസ് കൈതാരത്ത് അ2്യക്ഷതവഹിച്ച സമാപന സമ്മേളനം ഐ.സി.ആർ.എഫ്. ചെയർമാൻ ഭഗവാൻ അസർപോട്ട ഉൽഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ആനന്ദ് ലോബോ

സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിൻ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിംസ്-ബി.എഫ്.സി. ഓണം മഹോത്സവിന്റെ സമാപനം ഓണമഹാസദ്യയോടും, മഹാ മേളയോടും കൂടി ഇന്ത്യൻ ക്ലബിൽ വച്ച് നടന്നു. സിംസ് പ്രസിഡന്റ് ശ്രീ. ഫ്രാൻസീസ് കൈതാരത്ത് അ2്യക്ഷതവഹിച്ച സമാപന സമ്മേളനം ഐ.സി.ആർ.എഫ്. ചെയർമാൻ ഭഗവാൻ അസർപോട്ട ഉൽഘാടനം ചെയ്തു.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ആനന്ദ് ലോബോ വിശിഷ്ടാതിഥിയായിരുന്നു. മർ േത്താമ ചർച്ച് വികാരി റവ. റജി വർഗ്ഗീസ് മല്ലപ്പിള്ളി, ബഹറിൻ ഫിനാസ് കമ്പനി ഫിനാനഷ്യൽ കൺട്രോളർ ലെനി പി. മാത്യു, നോർക്കയുടെ സിഇഒ. യും ഗവണ്മെന്റ് ഒഫ് കേരളയുടെ പ്രതിനിധിയുമായ സുദീപ് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഓണം മഹോത്സവിന്റെ ഭാഗമായി ഓണം മഹാസദ്യയിൽ 1300 ൽ പരം ആളുകൾ പങ്കാളികളായി. റോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള 51 അംഗ കമ്മിറ്റിയാണ് വിപുലമായ ഓണ സദ്യക്ക് നേതൃത്വം നൽകിയത്. സംഗീതും സംഘവുമാണ് സ്വാദിഷ്ടവും, വിഭവസമൃദ്ധവുമായ സദ്യയൊരുക്കിയത്. ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ച് നടന്ന ഓണം മാഹാമേളയിൽ കേരള തനിമയാർന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും, സിംസ് മ്യൂസിക് ടീം അവതരിപ്പിച്ച ഗാനമേളയും, സിംസ് വനിതാ വിഭാഗം ഒരുക്കിയ തിരുവാതിരയും മറ്റു വിവിധ നൃത്തനൃത്യങ്ങളുമുണ്ടായിരുന്നു.


