സലാല: സലാലയിൽ കൊല്ലം സ്വദേശിനിയായ ഹോട്ടൽ ജീവനക്കാരിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം അഞ്ചൽ സ്വദേശിനി സിന്ധു (36) ആണ് മരിച്ചത്.

സലാല ഹിൽട്ടൺ ഹോട്ടലിലെ ക്‌ളീനിങ് വിഭാഗം ജീവനക്കാരിയായിരുന്നു. നാലു കൊല്ലമായി സലാലയിലുണ്ട്. കമ്പനിയുടെ താമസസ്ഥലത്ത് വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടത്തെിയത്. ഒരു ഫിലിപ്പീനി സ്വദേശിനിക്ക് ഒപ്പമാണ് ഇവർ താമസിക്കുന്നത്. ഇവർ വൈകുന്നേരം വന്ന് മുറിതുറക്കുമ്പോഴാണ് മരണവിവരം അറിയുന്നത്.

മൃതദേഹം രാത്രി വൈകി സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.