തിരുവനന്തപുരം: മദ്യപിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ നടി ഉർവശിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ ശക്തമായ ആരോപണങ്ങൾ ഉയർന്നതോടെ ഇതിന്റെ ധാർമ്മിക പ്രശ്‌നത്തെ സിന്ധു ജോയി ഫേസ്‌ബുക്കിലൂടെ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഉർവശിയുടെ മദ്യപാനത്തെ പിന്തുണച്ചു സിന്ധി ജോയി എന്ന വിധത്തിലായി പ്രചരണങ്ങൾ. എന്തായാലും, ഇതേചൊല്ലി വിവാദം കൊഴുത്തതോടെ ചിലർ സിന്ധു ഒരു മദ്യ മുതലാളിയുമായി പ്രണയത്തിലായിരുന്നു എന്നായി സോഷ്യൽ മീഡിയയുടെ പ്രചരണം. ഇതോടെ തന്റെ പുതിയ കാമുകിയ കുറിച്ച് സിന്ധു പുതിയ ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

തന്നെക്കുറിച്ച് പ്രചരിക്കുന്ന പ്രണയവാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കിയാണ് സിന്ധു ജോയി രംഗത്തെത്തിയത്. മുൻപ് തന്നേയും ഒരു റബ്ബർ മുതലാളിയേയും ചേർത്തായിരുന്നു കഥയെന്നും സിന്ധു പറയുന്നു.തന്നെ ചേർത്ത് ആളുകൾ മുതലാളിമാരെ മാത്രം ചിന്തിക്കുന്നതെന്തെന്നും സിന്ധു ചോദിക്കുന്നു. എന്തായും പുതിയ സാഹചര്യത്തിന്റെ തന്റെ കാമുകനായ മദ്യമുതലാളി ഉടൻ തന്റെ മുന്നിൽ ഹാജരാകണമെന്നാണ് സിന്ധു ജോയി ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധു ജോയിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടതിന്‌ടെ പേരിൽ ഇപ്പോൾ നടക്കുന്ന പ്രചരണം ഞാൻ ഏതോ മദ്യ മുതലാളിയുമായി പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം ഉണ്ട് എന്നുമാണ് പണ്ട് ഒരു റബ്ബർ മുതലാളിയുമായി ചേർത്തായിരുന്നു കഥ , ഇന്ന് വരെ എനിക്ക് ആ റബ്ബർ മുതലാളി ആരാണെന്നു കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. നിക്ക് മനസിലാകാത്ത ഒരു കാര്യം എന്നെ ചേർത്ത് എന്തുകൊണ്ട് മുതലാളിമാരെ മാത്രം ആളുകൾ ചിന്തിക്കുന്നു എന്നാണ്. എന്താ ഞാൻ തൊഴിലാളിയെ വിവാഹം കഴിച്ചാൽ പറ്റില്ലേ? എന്തിനാ ഇങ്ങനെ കഥകൾ ഉണ്ടാക്കി കഷ്ടപ്പെടുന്നത് .ഞാൻ ആരെ വിവാഹം കഴിക്കുന്നു എന്ന് തീരുമാനിക്കാൻ ഉള്ള ഫ്രീഡം എനിക്ക് തരു പ്ലീസ് ..കഥകൾ ഉണ്ടാക്കുനവരുടെ ശ്രദ്ധയ്ക്ക് നിങ്ങൾ ഇങ്ങനെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ എനികുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ഇനിപ്പോ ഏതേലും ഒരു മുതലാളിക്ക് എന്നോട് ഒരിത് തോന്നിയാൽ തന്നെ ഇതൊക്കെ കേട്ട് അങ്ങ് ഓടിപോയാലോ .. feeling ആ മദ്യ മുതലാളി ഉടൻ എന്റെ മുന്നിൽ റിപ്പോർട്ട് ചെയ്യുക.