തിരുവനന്തപുരം:  മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരം കേരളം മുഴുവൻ ശ്രദ്ധിക്കുകയാണ്. മലയാളികളായവർ മുഴുവൻ മതിയായ വേതനവും ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യമാണ് ഇതിൽ പ്രധാനം ഇങ്ങനെ സമരം മൂന്നാറിൽ കൊഴുക്കുമ്പോൾ വിവിധ കോണുകളിൽ നിന്നുള്ളവർ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ഇപ്പോഴിതാ ഒരു മുൻകാല എസ്എഫ്‌ഐ നേതാവ് സിന്ധു ജോയിയും വ്യത്യസ്തമായ ഒരു സമരവുമായി രംഗത്തെത്തിയിരുന്നു.

ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇനി കണ്ണൻദേവൻ ചായപ്പൊടി ഉപയോഗിക്കില്ലെന്ന് പറഞ്ഞാണ് സിന്ധു ജോയി തന്റെ നിലപാട് പ്രഖ്യാപിച്ചത്. കണ്ണൻദേവൻ പ്ലാന്റേഷൻ സ്ത്രീ സമരക്കാരോട് അനുകൂല തീരുമാനം കൈക്കൊള്ളും വരെയാണ് തന്റെ തീരുമാനമെന്നും സിന്ധു ജോയി ഫേസ്‌ബുക്കിലെ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ഇതുവരെ ഉപയോഗിച്ചിരുന്നത് കണ്ണൻ ദേവന്റെ ചായപ്പൊടിയാണെന്നും പറഞ്ഞാണ് സിന്ധും തന്റെ നിലപാട് അറിയിച്ചത്. മറ്റുള്ളവരും തന്നെ പോലെ കണ്ണൻ ദേവൻ ചായപ്പൊടി ഉപേക്ഷിക്കണമെന്നും സിന്ധു ജോയി പറയുന്നു.

സിന്ധുവിന്റെ ഫേസ്‌ബുക്ക് വീഡിയോക്ക് വലിയ തോതിൽ പിന്തുണ ലഭിക്കുന്നുണ്ട. ആയിരത്തിലേറെ പേർ ഇതിനോടകം തന്നെ വീഡിയോയിൽ ലൈക്ക് ചെയ്തു കഴിഞ്ഞു. കൂടാതെ കമന്റുകളും രേഖപ്പെടുത്തി നിരവധി പേർ രംഗത്തുണ്ട്.

Strike again Strike again.....

Posted by Sindhu Joy on Wednesday, September 30, 2015