- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാൻ അൽപം വായാടിയുമാണ്; അതുകൊണ്ട് ഈ കോംബിനേഷൻ രസകരമായിരിക്കും; വിവാഹം കഴിക്കാൻ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെ; അതിനാൽ ടെൻഷനുമില്ല: വിവാഹത്തെ കുറിച്ച് സിന്ധു ജോയി മനസ്സു തുറക്കുമ്പോൾ
കൊച്ചി: 'അൽപം വൈകിയാണെങ്കിലും ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന ആഹ്ലാദമെല്ലാമുണ്ട്'വിവാഹത്തെ കുറിച്ച് മുൻ എസ് എഫ് ഐ നേതാവിന് പറയാനുള്ളത് ഇതാണ്. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചു മനസമ്മതം. ഈ വരുന്ന ഇരുപത്തേഴിനു നടക്കുന്ന വിവാഹവും. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. വിവാഹത്തെ കുറിച്ച് മനോരമാ ഓൺലൈനിനോടാണ് സിന്ധു ജോയി മനസ്സ് തുറന്നത്. വിവാഹക്കാര്യം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാമായിരുന്നു. അല്ലാത്ത ചിലർക്ക് അതൊരു സർപ്രൈസ് ആയിരുന്നു. അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാൻ അൽപം വായാടിയുമാണ്. അതുകൊണ്ട് കുറേപേർ പറഞ്ഞു ഈ കോംബിനേഷൻ രസകരമായിരിക്കുമെന്ന് സിന്ധു ജോയി പറയുന്നു. വിവാഹം കഴിക്കാൻ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെയാണ് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതുകൊണ്ടുതന്നെ എനിക്കൊരുപാടു ടെൻഷനുമില്ല. ഒരുവർഷം മുമ്പ് സഭയുടെ ഒരു പരിപാടിയിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായി
കൊച്ചി: 'അൽപം വൈകിയാണെങ്കിലും ഉറ്റസുഹൃത്തിനെ വിവാഹം കഴിക്കുന്ന ആഹ്ലാദമെല്ലാമുണ്ട്'വിവാഹത്തെ കുറിച്ച് മുൻ എസ് എഫ് ഐ നേതാവിന് പറയാനുള്ളത് ഇതാണ്. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ചു മനസമ്മതം. ഈ വരുന്ന ഇരുപത്തേഴിനു നടക്കുന്ന വിവാഹവും. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. വിവാഹത്തെ കുറിച്ച് മനോരമാ ഓൺലൈനിനോടാണ് സിന്ധു ജോയി മനസ്സ് തുറന്നത്.
വിവാഹക്കാര്യം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അറിയാമായിരുന്നു. അല്ലാത്ത ചിലർക്ക് അതൊരു സർപ്രൈസ് ആയിരുന്നു. അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാൻ അൽപം വായാടിയുമാണ്. അതുകൊണ്ട് കുറേപേർ പറഞ്ഞു ഈ കോംബിനേഷൻ രസകരമായിരിക്കുമെന്ന് സിന്ധു ജോയി പറയുന്നു. വിവാഹം കഴിക്കാൻ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെയാണ് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അതുകൊണ്ടുതന്നെ എനിക്കൊരുപാടു ടെൻഷനുമില്ല. ഒരുവർഷം മുമ്പ് സഭയുടെ ഒരു പരിപാടിയിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. ഞങ്ങൾക്കിടയിലും ഒരുപാട് കോമൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് വിവാഹം കഴിക്കാനുള്ള തീരുമാനങ്ങൾ എടുക്കുന്നത്.
സത്യത്തിൽ ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാൾ ഭാര്യ പള്ളിയിൽ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകർന്നു, ആ വിഷമത്തിൽ ''മിനി, ഒരു സക്രാരിയുടെ ഓർമ'' എന്ന പേരിൽ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു.
ഇതേസമയത്ത് ഞാൻ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളിൽ വേദനിക്കുന്ന രണ്ടുപേർ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. മൂന്നുമാസം മുമ്പ് പ്രൊപോസ് ചെയ്യുമ്പോൾ ആദ്യം എനിക്കൊരു ഞെട്ടലായിരുന്നു, പിന്നെ എനിക്കു തോന്നി ഒരുവർഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. അത്രത്തോളം ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവർക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടിൽ വന്നിട്ടുള്ള സമയം കൂടിയായതിനാൽ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു.
ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി തീർത്തും രാഷ്ട്രീയത്തിലില്ലെന്നു പറയാനാകില്ല. രാഷ്ട്രീയപരമായ കാര്യങ്ങൾ അറിയുകയും അവയെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവാഹശേഷം അദ്ദേഹത്തോടൊപ്പം ലണ്ടനിൽ പോകാൻ തന്നെയാണ് തീരുമാനം. എന്നുകരുതി കേരളത്തിലേക്ക് ഇല്ലെന്നല്ല. അങ്ങനെ പൂർണമായും ഒരു പറിച്ചുനടൽ സാധ്യമല്ലല്ലോ. പിന്നെ രാഷ്ട്രീയം കുട്ടിക്കാലം തൊട്ടേ എന്റെ ഉള്ളിലുള്ളതാണ്. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി തീർത്തും രാഷ്ട്രീയത്തിലില്ലെന്നു പറയാനാകില്ല.
രാഷ്ട്രീയപരമായ കാര്യങ്ങൾ അറിയുകയും അവയെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതു ലണ്ടനിൽ പോയാലും തുടരും. മാത്രമല്ല വിവാഹിതയായെന്നു കരുതി രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയുകയാണെന്നും കരുതരുത്-സിന്ധു ജോയി പറയുന്നു.