- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് അങ്കം ജയിച്ചു വന്നാൽ മാണി സാറിന് സിന്ധു ജോയിയുടെ വക ഒരു പവൻ! ധനമന്ത്രിക്ക് ഫേസ്‌ബുക്കിലൂടെ സമ്മാനം പ്രഖ്യാപിച്ച് മുൻ സഖാവ്
തിരുവനന്തപുരം: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം മുഴുവനും. ബാർ കോഴ വിവാദത്തിൽ കുരുങ്ങിയ മാണിയെ ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. എന്നാൽ മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് ഭരണപക്ഷവും. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഭരണപക്ഷം. ഇതെല്ലാം കണ്ട
തിരുവനന്തപുരം: ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം മുഴുവനും. ബാർ കോഴ വിവാദത്തിൽ കുരുങ്ങിയ മാണിയെ ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. എന്നാൽ മാണി ബജറ്റ് അവതരിപ്പിക്കുമെന്ന് തറപ്പിച്ച് പറഞ്ഞ് ഭരണപക്ഷവും. അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് ഭരണപക്ഷം. ഇതെല്ലാം കണ്ട് എല്ലാവരെയും പോലെ ആകാംക്ഷാഭരിതയാണ് എസ്എഫ്‌ഐയുടെ തീപ്പൊരി സഖാവും പിന്നീട് കോൺഗ്രസുകാരിയുമായ സിന്ധു ജോയി.
പണ്ടത്തെ പോലെ ഒരു ഉശിരൻ സമരം കാണാതാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സിന്ധു. അതുകൊണ്ട് തന്നെ സിന്ധു ഫേസ്‌ബുക്കിലൂടെ തന്നെ ആംകാംക്ഷ പങ്കുവെക്കുകയും ചെയ്്തിരിക്കുന്നു. ഇടതു സമരത്തിന്റെ വീര്യം തന്നിൽ ഇപ്പോഴും ഉണ്ടെന്ന് വ്യക്തമാക്കിയ സിന്ധു പ്രതിപക്ഷ സമരം അതിജീവിച്ച് മാണി ബജറ്റ് അവതരിപ്പിച്ചാൽ ഒരു പവൻ നൽകാമെന്നാണ് വാഗ്ദാനം. ഇതേക്കുറിച്ച് സിന്ധു ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:
ഒരു ഉശിരൻ സമരം കാണാൻ കണ്ണുകൾ കൊതിക്കുന്നു. ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്ര ദിവസം ആയി കാത്തിരിക്കുന്നു. നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാൻ പോകുന്ന സമരത്തിലാണ് ഇപ്പോൾ പ്രതീക്ഷ മുഴുവൻ. എതിർപ്പുകൾ മറികടന്ന് മാണി സാർ ബജറ്റ് അവതരിപ്പിച്ചാൽ എന്റെ വക ഒരു പവൻ..