- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയല്ല മിസ്റ്റർ മോദീ; ഇതു ശരിയായ ആലോചന തന്നെ; എതിർശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്ന ഭരണത്തെ തകർക്കുക എന്നതു ജനതയുടെ ആവശ്യമെന്നും സിന്ധു ജോയ്
തിരുവനന്തപുരം: 'പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾക്കെതിരായി നടക്കുന്നതു ഗൂഢാലോചനയല്ല. എതിർശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്ന ഭരണത്തെ തകർക്കുക എന്നതു ശരിയായ ആലോചനതന്നെ'. മുൻ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയ് ഫേസ്‌ബുക്കിൽ കുറിച്ച വരികളാണിത്. ജെഎൻയു വിഷയം രാജ്യത്ത് കത്തിപ്പടരവെ ഇക്കാര്യം പേരെടുത്തു പരാമർശിക്കാതെ പ്രധാനമന്ത്രി നടത
തിരുവനന്തപുരം: 'പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾക്കെതിരായി നടക്കുന്നതു ഗൂഢാലോചനയല്ല. എതിർശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്ന ഭരണത്തെ തകർക്കുക എന്നതു ശരിയായ ആലോചനതന്നെ'. മുൻ എസ്എഫ്‌ഐ നേതാവ് സിന്ധു ജോയ് ഫേസ്‌ബുക്കിൽ കുറിച്ച വരികളാണിത്.
ജെഎൻയു വിഷയം രാജ്യത്ത് കത്തിപ്പടരവെ ഇക്കാര്യം പേരെടുത്തു പരാമർശിക്കാതെ പ്രധാനമന്ത്രി നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു സിന്ധു ജോയ്.
എന്തിനും ഏതിനും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജെഎൻയു വിഷയത്തിൽ മൗനം പാലിക്കുന്നതിനെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണു പ്രധാനമന്ത്രി വിഷയം പേരെടുത്തു പറയാതെ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചത്.
ഇതിനു മറുപടിയായാണു ഫേസ്‌ബുക്കിൽ സിന്ധുവിന്റെ കുറിപ്പ്. ''താങ്കളുടെ സർക്കാർ ഈ നാട് ഭരിക്കുന്നത് ഇവിടെ 'അസഹിഷ്ണുത'മാത്രമാണ് സമ്മാനിക്കുന്നത് .അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് എതിർശബ്ദം ഉയർത്തുന്നവരെ ഗൂഢാലോചന നടത്തി തുറങ്കിൽ അടയ്ക്കുന്ന പ്രവണത. താങ്കളുടെ ഈ ഫാഷിസ്റ്റ് ഭരണം നാടിനപത്താണ് അതുകൊണ്ട് തന്നെ ഈ ഭരണത്തെ തകർക്കുക എന്നത് ജനതയുടെ ആവശ്യമായി മാറിയിരിക്കുന്നു.....''വെന്നും സിന്ധു കുറിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നു തന്നെയും സർക്കാരിനെയും തകർക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് ! അങ്ങനെ വല്ലതും നടക്കുന്നുണ്ട...
Posted by Sindhu Joy on Sunday, 21 February 2016