- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിലെ വർണ്ണവിവേചന പ്രവണതകൾക്കെതിരെ ഡോ. സിന്ധു ജോയിയുടെ 'കറുത്ത ചിന്തകൾ'; മറുനാടൻ മലയാളിയിലെ കോളം 'ഇടംവലം' ഇന്ന് മുതൽ പുനരാരംഭിക്കുന്നു
തിരുവനന്തപുരം: സിന്ധു ജോയി എന്ന പേര് കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുക എസ്എഫ്‌ഐ പ്രസ്ഥാനത്തിന്റെ തീപ്പൊരി സഖാവിനെയാണ്. വർഷങ്ങൾക്ക് മുമ്പ് പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ തകർന്ന കാലുമായി തളരാതെ കൈമുഷ്ടി ചുരുട്ടി മദ്രാവാക്യം വിളിച്ച പോരാട്ടവീര്യം ചോരാത്ത ആ പഴയ പോരാളിയെ.. അന്നത്തെ ആ പഴയ സിന്ധു പിന്നീട് ഒരുപാട് മാറി ഇന്നത്തെ ഡോ. സ
തിരുവനന്തപുരം: സിന്ധു ജോയി എന്ന പേര് കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുക എസ്എഫ്‌ഐ പ്രസ്ഥാനത്തിന്റെ തീപ്പൊരി സഖാവിനെയാണ്. വർഷങ്ങൾക്ക് മുമ്പ് പൊലീസിന്റെ ഗ്രനേഡ് പ്രയോഗത്തിൽ തകർന്ന കാലുമായി തളരാതെ കൈമുഷ്ടി ചുരുട്ടി മദ്രാവാക്യം വിളിച്ച പോരാട്ടവീര്യം ചോരാത്ത ആ പഴയ പോരാളിയെ.. അന്നത്തെ ആ പഴയ സിന്ധു പിന്നീട് ഒരുപാട് മാറി ഇന്നത്തെ ഡോ. സിന്ധു ജോയി ആയി മാറിയെങ്കിലും അവരുടെ ഉള്ളിലെ പോരാട്ടവീര്യത്തിൽ മാത്രം ഇപ്പോഴും യാതൊരു കോട്ടവും തട്ടിയിട്ടില്ല. ഫേസ്‌ബുക്കിലൂടെ സുഹൃത്തുക്കളുമായി സംവദിക്കുന്നതിൽ സിന്ധു മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കാനും യാതൊരു മടിയും കാണിച്ചിട്ടില്ല. തനിക്ക് അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളിൽ ഫേസ്‌ബുക്കിലൂടെ ശക്തമായ അഭിപ്രായ പ്രകടിപ്പിക്കുന്ന സിന്ധുവിന് ഇതിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇതിനെയൊക്കെ സൂക്ഷ്മമായി നിരീക്ഷിച്ച് വാക്കുകൾ കോർത്തുവച്ച് പ്രതികരിക്കുകയാണ് സിന്ധു. ഇങ്ങനെ സാമൂഹ്യ പ്രസ്‌ക്തിയുള്ള വിഷയങ്ങളെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കാൻ മറുനാടൻ മലയാളിയും സിന്ധു ജോയിക്കൊപ്പം കൈകോർക്കുന്നു.
ഒന്നര വർഷം മുമ്പ് മറുനാടൻ മലയാളിയിൽ സിന്ധു എഴുതിയിരുന്ന 'ഇടംവലം' എന്ന കോളം വായനക്കാർക്ക് വേണ്ടി പുനരാരംഭിക്കുകയാണ്. ഇന്ന് മുതൽ സിന്ധു ജോയിയുടെ കോളം വായനക്കാർക്ക് മറുനാടൻ മലയാളിയിലൂടെ വായിക്കാം. സോഷ്യൽ മീഡിയയിലെ വർണ്ണ വിവേചന പ്രവണതകളെ കുറിച്ച് തന്റെ കാഴ്‌ച്ചപ്പാട് വായനക്കാരുമായി പങ്കുവച്ചുകൊണ്ടാണ് സിന്ധു ജോയിയുയുടെ കോളം വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങുന്നത്. 'ഇടംവലം' എന്ന് തന്നെയാണ് പുനരാരംഭിക്കുന്ന കോളത്തിന്റെയും പേര്. 'കറുത്ത ചിന്തകൾ' എന്ന തലക്കെട്ടിൽ തുടങ്ങുന്ന ആദ്യ ലേഖനത്തിൽ കറുത്തവരെ അധിക്ഷേപിക്കുന്ന പ്രവണതകളെ കുറിച്ചാണ്. നമ്മളിൽ പോലും ചിലർ അറിയാതെ ആണെങ്കിലും ഇത്തരം വർണ്ണവിവേചന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന വിവരം സിന്ധു ആദ്യലക്കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരിഷ്‌കൃത സമൂഹമെന്ന് പറയുമ്പോഴും ഇത്തരം വർണ്ണ വിവേചന ചിന്തകൾ നടമാടുന്നത് മോശമായ പ്രവണതയാണെന്ന് അവർ വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ മറുനാടൻ മലയാളി വായനക്കാർക്ക് മുമ്പിൽ സിന്ധു തന്റെ ജീവിതാനുഭവങ്ങളും വ്യത്യസ്ത ചിന്തകളും പങ്കുവച്ചിരുന്നു. കാണാമറയത്ത് അപ്രത്യക്ഷനായ തന്റെ സഹപാഠിയും ഇന്ത്യാവിഷനിലെ മാദ്ധ്യമപ്രവർത്തകനുമായ സോണിയെ കുറിച്ച് സിന്ധു എഴുതിയത് വായനക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇത് കൂടാതെ പാചക കലയിൽ തനിക്കുള്ള താൽപ്പര്യങ്ങളും അറിവുകളും സിന്ധു പങ്കുവച്ചിരുന്നു.
മറുനാടൻ മലയാളിയിൽ ആരംഭിക്കുന്നു പത്താമത്തെ കോളമാണ് സിന്ധു ജോയിയുടെ 'ഇടംവലം'. ഷാജി ജേക്കബിന്റെ പുസ്തക വിചാരം, എം മാധവ ദാസ് എഴുതുന്ന ഡെവിൾസ് അഡ്വക്കേറ്റ്, കെ വി നിരജ്ഞന്റെ എഴുതാപ്പുറങ്ങൾ, അജാസ് ടി എയുടെ സ്‌റ്റേ ഹംഗ്രി, ജയശ്രീ എഴുതുന്ന വാരഫലം, മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ എഴുതുന്ന കാഴ്‌ചകൾ തുടങ്ങിയവ മറുനാടൻ മലയാളിയിലെ ശ്രദ്ധേയ കോളങ്ങളാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ കോളങ്ങളും മറുനാടൻ വായനക്കാർക്ക് വേണ്ടി ആരംഭിക്കുന്നതാണ്.