- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം കിരീടമെന്ന സ്വപ്നം യാഥാർത്ഥ്യമായില്ല; ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് കിരീട പോരാട്ടത്തിൽ സിന്ധുവിന് തോൽവി; കൊറിയൻ താരത്തോട് തോറ്റത് നേരിട്ടുള്ള ഗെയിമുകൾക്ക്
ബാലി: ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് കിരീട പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് തോൽവി.ഞായറാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ ആൻ സേ-യങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ: 16-21, 12-21.
ആൻ സേ-യങ്ങിന്റെ തുടർച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ ഇൻഡൊനീഷ്യ ഓപ്പൺ കിരീടവും ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് കിരീടവും സിന്ധു സ്വന്തമാക്കിയിരുന്നു. സീസണിലെ എട്ട് മികച്ച താരങ്ങൾ മാത്രം മത്സരിക്കുന്ന ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിൽ സിന്ധുവിന്റെ മൂന്നാം ഫൈനലായിരുന്നു ഇത്. 2017-ൽ ഫൈനലിൽ തോറ്റ സിന്ധു 2018-ൽ കിരീടം നേടിയിരുന്നു.
സെമി ഫൈനലിൽ ജപ്പാന്റെ അകെയ്ൻ യമഗൂച്ചിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയായിരുന്നു സിന്ധുവിൻഫെ ഫൈനൽ പ്രവേശനം.
മറുനാടന് മലയാളി ബ്യൂറോ
Next Story