- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
36 ലക്ഷം രൂപയുടെ ആഡംബര കാർ വാങ്ങാനായി ലോൺ എടുത്ത ശേഷം തിരിച്ചടച്ചില്ല; നടി സിന്ധു മേനോനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ബാംഗ്ലൂർ പൊലീസ്; പ്രതികളായ സഹോദരനും കാമുകിയും അറസ്റ്റിൽ
ആഡംബര കാർ വാങ്ങാനായി ബാങ്കിൽ നിന്നും 36 ലക്ഷം ലോണെടുത്ത ശേഷം തിരച്ചടക്കാ ത്തതിന് നടി സിന്ധു മേനോനെതിരെ പൊലീസ് കേസ്.ബാങ്ക് ഓഫ് ബറോഡയിൽ വ്യാജ ഡോക്യുമെന്റ് നൽകി സിന്ധു മേനോൻ ലോണെടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നുമാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സിന്ധുമേനോന് പുറമേ നാഗശ്രീക്ക് എന്ന ആൾക്കും സിന്ധു മേനോന്റെ സഹോദരൻ മനോജ് കാർത്തികേയൻ വർമ്മയ്ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആഡംബര കാർ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോൻ എടുത്തതെന്നാണ് കേസ്.ബംഗളുരുവിലെ ആർ.എം.സി യാർഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു മേനോന്റെ സഹോദരനെയും കാമുകിയേയും ബംഗലൂരുവിലെ ആർഎംസി യാർഡ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും വാർത്തകൾ വന്നിട്ടുണ്ട്. ബാങ്ക് നൽകിയ പരാതിയി ന്മേലാണ് അറസ്റ്റ്.മറ്റ് പ്രതികളായ ഇന്ദിരാ മേനോൻ, സുധ രാജശേഖരൻ എന്നിവർ ഒളിവിലാണ്. ജയറാമിന്റെ നായികനായി ഉത്തമനിലൂടെയാണ് സിന്ധു മലയാളത്തിലെത്തുന്നത്. പിന്നീട് പ്രമുഖ നടന്മാരുടെയൊപ്പം മലയാളത്തിൽമാത്രം ഇരുപതിലേറെ സിനിമകൾ ചെയ്
ആഡംബര കാർ വാങ്ങാനായി ബാങ്കിൽ നിന്നും 36 ലക്ഷം ലോണെടുത്ത ശേഷം തിരച്ചടക്കാ ത്തതിന് നടി സിന്ധു മേനോനെതിരെ പൊലീസ് കേസ്.ബാങ്ക് ഓഫ് ബറോഡയിൽ വ്യാജ ഡോക്യുമെന്റ് നൽകി സിന്ധു മേനോൻ ലോണെടുത്തുവെന്നും തിരിച്ചടച്ചിട്ടില്ലെന്നുമാണ് നടിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
സിന്ധുമേനോന് പുറമേ നാഗശ്രീക്ക് എന്ന ആൾക്കും സിന്ധു മേനോന്റെ സഹോദരൻ മനോജ് കാർത്തികേയൻ വർമ്മയ്ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആഡംബര കാർ വാങ്ങിക്കുന്നതിനായി 36 ലക്ഷം രൂപയാണ് സിന്ധു മേനോൻ എടുത്തതെന്നാണ് കേസ്.ബംഗളുരുവിലെ ആർ.എം.സി യാർഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സിന്ധു മേനോന്റെ സഹോദരനെയും കാമുകിയേയും ബംഗലൂരുവിലെ ആർഎംസി യാർഡ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും വാർത്തകൾ വന്നിട്ടുണ്ട്. ബാങ്ക് നൽകിയ പരാതിയി ന്മേലാണ് അറസ്റ്റ്.മറ്റ് പ്രതികളായ ഇന്ദിരാ മേനോൻ, സുധ രാജശേഖരൻ എന്നിവർ ഒളിവിലാണ്.
ജയറാമിന്റെ നായികനായി ഉത്തമനിലൂടെയാണ് സിന്ധു മലയാളത്തിലെത്തുന്നത്. പിന്നീട് പ്രമുഖ നടന്മാരുടെയൊപ്പം മലയാളത്തിൽമാത്രം ഇരുപതിലേറെ സിനിമകൾ ചെയ്തു. ഈ നാട് ഇന്നലെ വരെ , മിസ്റ്റർ ബ്രഹ്മചാരി, വേഷം, വാസ്തവം, രാജമാണിക്യം,തൊമ്മനും മക്കളും സ്‌കെച്ച്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു ആണ് സിന്ധു മലയാളത്തിൽ അഭിനയിച്ച അവസാനം ചിത്രം
ഇപ്പോൾ അഞ്ചാറു വർഷമായി സിനിമയൊന്നുമില്ല.സിന്ധുവും കുടുംബവും ബംഗളുരുവിലാണ് സ്ഥിരതാമസം. ഐടി ജീവിനക്കാരനായ ഡൊമനിക് പ്രഭുവാണ് സിന്ധു മേനോന്റെ ഭർത്താവ്. ഇവർക്ക് ഒരു കഞ്ഞും ഉണ്ട്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് താരം.



