- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൈരവയുടെ കലിപ്പ് ലുക്കിന് പിന്നാലെ ദുരൈസിങ്കവും എത്തുന്നു; സൂര്യ ആരാധകർക്ക് ദീപാവലി സമ്മാനമായി സിങ്കം 3 മോഷൻ പോസ്റ്റർ
വിജയ് ആരാധകർക്ക് ആവേശം പകർന്ന് ഇളയ ദളപതിയുടെ ഭൈരവയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യ ഫാൻസിനും ആഘോഷിക്കാനുള്ള വകയുമായി സിങ്കം ത്രിയുടെ മോഷൻ പോസ്റ്ററും പുറത്ത്. കൊമ്പൻ മീശക്കാരനായ പൊലീസ് ഇൻസ്പെക്ടർ ധുരൈസിങ്കമായി സൂര്യ വീണ്ടും എത്തുന്നതാണ് പോസ്റ്ററിൽ. ഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാർ. 2010ൽ പുറത്തിറങ്ങിയ സിങ്കം സിനിമയുടെ മൂന്നാം ഭാഗമാണ് സിങ്കം3. താക്കൂർ അനൂപ് സിങ്, സൂരി, റോബോ ശങ്കർ, ക്രിഷ് എന്നിവരും ചിത്രത്തിലെത്തുന്നു. ഹാരിസ് ജയരാജാണ് സംഗീതം നല്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിജയ് ആരാധകർക്ക് ആവേശം പകർന്ന് ഇളയ ദളപതിയുടെ ഭൈരവയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യ ഫാൻസിനും ആഘോഷിക്കാനുള്ള വകയുമായി സിങ്കം ത്രിയുടെ മോഷൻ പോസ്റ്ററും പുറത്ത്. കൊമ്പൻ മീശക്കാരനായ പൊലീസ് ഇൻസ്പെക്ടർ ധുരൈസിങ്കമായി സൂര്യ വീണ്ടും എത്തുന്നതാണ് പോസ്റ്ററിൽ.
ഹരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.അനുഷ്‌ക ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാർ. 2010ൽ പുറത്തിറങ്ങിയ സിങ്കം സിനിമയുടെ മൂന്നാം ഭാഗമാണ് സിങ്കം3.
താക്കൂർ അനൂപ് സിങ്, സൂരി, റോബോ ശങ്കർ, ക്രിഷ് എന്നിവരും ചിത്രത്തിലെത്തുന്നു. ഹാരിസ് ജയരാജാണ് സംഗീതം നല്കിയിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story