സൂര്യ നായകനാവുന്ന സിങ്കം-3യുടെ ആദ്യ ടീസർ പുറത്തിറങ്ങി. മുൻ ചിത്രങ്ങളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നതാവും മൂന്നാം പതിപ്പെന്ന സൂചന നൽകുന്നതാണ് ടീസർ. അനുഷ്‌കയും ശ്രുതിഹാസനുമാണ് നായികമാർ. തീപാറുന്ന സംഘട്ടനരംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹരിയാണ് സിങ്കത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ. പ്രിയൻ ഛായാഗ്രഹണവും ഹാരിസ് ജയരാജ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ.ജ്ഞാനവേൽരാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.