ചെന്നൈ: നൂറു കോടി ക്ലബ്ബിന്റെ ചർച്ചയിലാണ് സിനിമാ ആരാധകർ എങ്ങും... അവിടേക്കിതാ സിങ്ങം 3. ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറി പുതിയ ചരിത്രം രചിക്കുകയാമണ് സൂര്യയുടെ സിങ്കം 3. എന്നാൽ ഇതോടെ സിങ്കം നാലും പുറത്തിറങ്ങുമെന്ന് സംവിധായകൻ ഹരി രംഗത്ത്.

സിങ്കം നാലിന് പിന്നാലെ മറ്റൊരു ചിത്രവും അടുത്തവർഷമുണ്ടാകുമെന്ന് സൂര്യയും പറഞ്ഞു. ദുരൈ സിങ്കം എന്ന പൊലീസ് ഉദ്യോഗസ്തനായി മൂന്ന് ചിത്രങ്ങളിലും വമ്പൻ പ്രകടനമാണ് സൂര്യ കാഴ്ചവച്ചത്. ഇതിന് പിന്നാലെ സംവിധായകന് സൂര്യയുടെ വക ഒരു ഉഗ്രൻ സമ്മാനവും സംവിധായകനെ തേടിയെത്തി. ടൊയോട്ട ഫോർച്ച്യൂണറാണ് സമ്മാനിച്ചത്.

നേരത്തെ സംവിധായകൻ പാണ്ഡിരാജിനും പസങ്ക രണ്ടിന്റെയും വിജയത്തിന് മാരുതി സുസുക്കി എസ് ക്രോസ് നൽകിയിരുന്നു. പസങ്ക രണ്ടിന്റെ നിർമ്മാതാവായിരുന്നു സൂര്യ. ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തേയും അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.