സിംഗപ്പൂർ: ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന വൈറസ് വകഭേദം ബി.1.617 ന് സമാനമായ വകഭേദം സിംഗപ്പൂരിലും കണ്ടെത്തി. 29നും 57നും ഇടയിൽ പ്രായമുള്ള 17 പേർക്കാണ് വൈറസ് കണ്ടെത്തിയത്.

കോവിഡ് വർധിച്ചതോടെ സ്‌കൂളുകൾ ബുധനാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പുതിയ വകഭേദം കൂടുതൽ ആക്രമിക്കുന്നത് യുവാക്കളെ ആണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രണ്ടാം തരംഗമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രതയിലാണ് രാജ്യം. പരമാവധി ആളുകൾക്ക് വാക്‌സീൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യാപനം വർധിക്കുന്നതിനാൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.