- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കാർഗോ ഫയർ അലാറം മുഴങ്ങി; മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം മലേഷ്യയിൽ അടിയന്തരലാൻഡിങ് നടത്തി
സിംഗപ്പൂർ: വിമാനത്തിലെ കാർഗോ ഫയർ അലാറം മുഴങ്ങിയതിനെ തുടർന്ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം ക്വാലാലംപൂരിൽ അടിയന്തിര ലാൻഡിങ് നടത്തി. സിംഗപ്പൂർ എയർലൈൻസിന്റെ എസ്‌ക്യൂ 425 എന്ന വിമാനമാണ് ക്വാലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നലെ അടിയന്തിരമായി ഇറക്കിയത്. സിംഗപ്പൂർ എത്താൻ 20 മിനിട്ട് ബാക്കി നിൽക്കേയാണ് വിമാനത്തിന്റെ കാ
സിംഗപ്പൂർ: വിമാനത്തിലെ കാർഗോ ഫയർ അലാറം മുഴങ്ങിയതിനെ തുടർന്ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനം ക്വാലാലംപൂരിൽ അടിയന്തിര ലാൻഡിങ് നടത്തി. സിംഗപ്പൂർ എയർലൈൻസിന്റെ എസ്‌ക്യൂ 425 എന്ന വിമാനമാണ് ക്വാലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നലെ അടിയന്തിരമായി ഇറക്കിയത്.
സിംഗപ്പൂർ എത്താൻ 20 മിനിട്ട് ബാക്കി നിൽക്കേയാണ് വിമാനത്തിന്റെ കാർഗോ ഫയർ അലാറം മുഴങ്ങിയത്. അപായമണി മുഴങ്ങിയതോടെ അടുത്ത വിമാനത്താവളമായ ക്വാലാലംപൂരിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. ബോയിങ് 777 വിഭാഗത്തിൽപെട്ട എയർക്രാഫ്റ്റാണ് വൈകുന്നേരം 4.01ഓടെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും കൂടാതെ എമൻജൻസി ലാൻഡിങ് നടത്തിയത്. ക്വാലാലംപൂരിൽ കർശന പരിശോധനകൾ നടത്തി അഗ്നിബാധയൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം 7.24ന് വിമാനം സിംഗപ്പൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നുവെന്ന് സിംഗപ്പൂർ എയർലൈൻസ് വക്താവ് അറിയിച്ചു.