സിംഗപ്പൂരിന്റെ ഔദ്യോഗിക എയർലൈനായ സിംഗപ്പൂർ എയർലൈൻസിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, സ്യൂട്ട് ക്യാബിൻ യാത്രക്കാർക്ക് ഇനി മുതൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. ഈ മാസം 14 മുതൽ സേവനം ലഭ്യമാകുമെന്ന് അറിയിച്ചുകൊണ്ടുള്ള ഇമെയ്ൽ പിപിഎസ് ക്ലബ് മെമ്പർമാരടക്കമുള്ളവർക്ക് ലഭ്യമായി.

എയർബസ് എ380, എ 350, ബോയ്ങി 777-300 തുടങ്ങിയ സർവ്വീസുകളിലെ പ്രിമിയം ക്ലാസ് യാത്രക്കാർക്കാണ് സേവനം ലഭ്യമാവുക. സ്യൂട്ടിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്നവർക്ക് 100 എംബി സൗജന്യവും, ബിസിനസ് ക്ലാസിലുള്ളവർക്ക് 30 എംബി വരെയും യാത്രക്കിടിയിൽ ഉപയോഗിക്കാം. കൂടാതെ എയർലൈന്റ് പ്രിമി.ം ലോയൽറ്റി പ്രോഗ്രമിൽ അംഗങ്ങളായിട്ടുള്ള മെമ്പർമാർക്ക് 30 എംബി എക്‌ണോമിക് ക്ലാസിലോ പ്രീമിയം ക്ലാസിലും ലഭ്യമാകും. കൂടാതെ സപ്ലിമെന്ററി കാർഡ് ഹോൾഡേഴ്‌സിനും ഈ ആനുകൂല്യം ആസ്വദിക്കാം.

എസ്‌ഐഎ കൂടാതെ മുമ്പ് തന്നെ ഗൾഫ് വിമാനകമ്പനിയായ എമിറേറ്റ്‌സ് വൈഫൈ സംവിധാനം യാത്രക്കാർക്കായി നല്കിവരുന്നുണ്ട്.