- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വിമാനം പറന്നുയർന്ന് രണ്ടുമണിക്കൂറിന് ശേഷം അടിയന്തിര ലാൻഡിങ്; സിംഗപ്പൂർ എയർലൈൻസിന് തീപിടിച്ചത് ലാൻഡിങ് നടത്തിയ ശേഷം; 222 യാത്രക്കാരും സുരക്ഷിതർ
സിംഗപ്പൂർ: വിമാനം പറന്നുയർന്ന് രണ്ടു മണിക്കൂറിന് ശേഷം അടിയന്തിര ലാൻഡിങ് നടത്തിയ സിംഗപ്പൂർ എയർലൈൻസ് ഉടൻ തന്നെ തീപിടിച്ചു നശിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം അടിയന്തിര ലാൻഡിങ് നടത്തി 222 യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയ ശേഷമാണ് വിമാനത്തിന് തീപിടിച്ചത്. മിലാനിലേക്ക് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് എൻജിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചങ്കി എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കാണ് വിമാനം പുറപ്പെട്ടത്. എൻജിനു തകരാറുണ്ടെന്നും വിമാനം മടങ്ങുകയാണെന്നും രണ്ടു മണിക്കൂറിനു ശേഷം പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇന്ധന ചോർച്ചയാണ് വിമാന എൻജിന് സംഭവിച്ചത്. ഉടൻ തന്നെ ചങ്കി എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തിയ ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. ഇതിനിടെ യാത്രക്കാരെ സുരക്ഷിതരായി എമർജൻസി സർവീസ് പുറത്തിറക്കുകയും ചെയ്തു. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ മിലാനിലേക്ക് വിട്ടു. വിമാനത്തിൽ 222 യാത്രക്കാരും 19 ക്രൂ മെമ്പർമാരും ഉണ്
സിംഗപ്പൂർ: വിമാനം പറന്നുയർന്ന് രണ്ടു മണിക്കൂറിന് ശേഷം അടിയന്തിര ലാൻഡിങ് നടത്തിയ സിംഗപ്പൂർ എയർലൈൻസ് ഉടൻ തന്നെ തീപിടിച്ചു നശിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം അടിയന്തിര ലാൻഡിങ് നടത്തി 222 യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയ ശേഷമാണ് വിമാനത്തിന് തീപിടിച്ചത്. മിലാനിലേക്ക് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് എൻജിന് തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചങ്കി എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ച രണ്ടു മണിക്കാണ് വിമാനം പുറപ്പെട്ടത്. എൻജിനു തകരാറുണ്ടെന്നും വിമാനം മടങ്ങുകയാണെന്നും രണ്ടു മണിക്കൂറിനു ശേഷം പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. ഇന്ധന ചോർച്ചയാണ് വിമാന എൻജിന് സംഭവിച്ചത്. ഉടൻ തന്നെ ചങ്കി എയർപോർട്ടിൽ അടിയന്തിര ലാൻഡിങ് നടത്തിയ ഉടൻ തന്നെ വിമാനത്തിന് തീപിടിച്ചു. ഇതിനിടെ യാത്രക്കാരെ സുരക്ഷിതരായി എമർജൻസി സർവീസ് പുറത്തിറക്കുകയും ചെയ്തു. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ മിലാനിലേക്ക് വിട്ടു.
വിമാനത്തിൽ 222 യാത്രക്കാരും 19 ക്രൂ മെമ്പർമാരും ഉണ്ടായിരുന്നു. അതേസമയം മരണം തൊട്ടടുത്തു കണ്ട നിമിഷങ്ങളായിരുന്നു അതെന്ന് യാത്രക്കാരിലൊരാളായ ചുവാൻ പ്രതികരിച്ചു.