- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
194 യാത്രക്കാരുമായി പറന്ന സിംഗപ്പൂർ എയർലൈൻസിന് ആകാശത്തുവച്ച് വൈദ്യുതി ബന്ധം നിലച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസിന്റെ എസ് ക്യൂ 836ലെ 194 യാത്രക്കാർക്ക് ജീവൻ തിരിച്ചു കിട്ടിയത് ആയുസിന്റെ ബലം കൊണ്ടു മാത്രം. കാരണം 39,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന് വൈദ്യുതി ബന്ധം നഷ്ടമായാൽ പിന്നെ എന്തു ചെയ്യും. ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്ന ഈ സംഭവം അരങ്ങേറിയത് ശനിയാഴ്ചയാണ്.ചാംഗി എയർപോർട്ടിൽ നിന്ന് എസ് ക്യൂ 836 വിമ
സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസിന്റെ എസ് ക്യൂ 836ലെ 194 യാത്രക്കാർക്ക് ജീവൻ തിരിച്ചു കിട്ടിയത് ആയുസിന്റെ ബലം കൊണ്ടു മാത്രം. കാരണം 39,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുന്ന ഒരു വിമാനത്തിന് വൈദ്യുതി ബന്ധം നഷ്ടമായാൽ പിന്നെ എന്തു ചെയ്യും.
ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്ന ഈ സംഭവം അരങ്ങേറിയത് ശനിയാഴ്ചയാണ്.
ചാംഗി എയർപോർട്ടിൽ നിന്ന് എസ് ക്യൂ 836 വിമാനം പറന്നുയർന്ന് മൂന്നര മണിക്കൂറിനു ശേഷമാണ് വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. ഷാംങ്ഗായിലേക്ക് പോകുകയായിരുന്ന വിമാനം അപ്പോഴേയ്ക്കും 39,000 അടി ഉയരത്തിലായിരുന്നു. ഉടൻ തന്നെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൈലറ്റ് തന്റെ ശ്രമഫലമായി എൻജിനുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി. മോശം കാലാവസ്ഥയാണ് എൻജിനുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെടാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
ഷാംങ്ഗായി വിമാനത്താവളത്തിലെത്തിയ സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ രണ്ട് എൻജിനുകളും പിന്നീട് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ എൻജിനുകൾക്ക് തകരാറൊന്നും കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എൻജിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സുമായും എയർബസ് അധികൃതരുമായും സിംഗപ്പൂർ എയർലൈൻസ് അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.