സിംഗപ്പൂർ എയർലൈനുകളിലെ ഭക്ഷണ മെനുവിൽ നിന്ന് പീനട്‌സ് ഒഴിവാക്കിയതായി റിപ്പോർട്ട്. സ്‌നാക്‌സിനൊപ്പം നല്കുന്ന നിലക്കടല കഴിച്ച് ചില യാത്രക്കാർക്ക് അലർജികൾ ഉണ്ടായതാണ് തീരുമാനത്തിന് പിന്നിൽ.

എന്നാൽ കാഷ്യൂസ്, നട്‌സ്, വാൾനട്‌സ് എന്നിവ സ്യൂട്ടുകളിലും ഫസ്റ്റ് ക്ലാസിലും നല്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ ആൽമണ്ട്‌സ്, ക്യാഷൂ എന്നിവ ബിസിനസ് ക്ലാസിലും പ്രീമി.ം ഇക്‌നോമിക് ക്ലാസുകളിലും നല്കുമെന്നും അറിയിച്ചു.

ക്വാണ്ടാസ്, എയർ ന്യൂസിലന്റ്, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങിയ കമ്പനികളും പീനട്‌സ് വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു.