- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂർ ഓസ്ട്രേലിയ യാത്രാ നിയന്ത്രണം നീക്കാൻ കൈകോർത്ത് രാജ്യങ്ങൾ; ഈ വർഷം പകുതിയോടെ ഇരുരാജ്യക്കാർക്കും ക്വാറന്റെയ്ൻ ഇല്ലാതെ യാത്രക്ക് അവസരം
കോവിഡ് പ്രതിസന്ധിമൂലം യാത്ര തടസ്സം നേരിടുന്ന സിംഗപ്പൂർ ഓസ്‌ട്രേലിയൻ ജനതയ്ക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാരുകൾ. ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ ചേർന്ന യോഗത്തിൽ ഇരുരാജ്യക്കാർക്കും ക്വാറന്റെയ്ൻ ഒഴിവാക്കി യാത്രക്ക് അവസരം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ഈ വർഷം പകുതിയോടെ നടപ്പിലാക്കും. വാക്‌സിനേഷൻ എടുത്ത ഏതൊരാൾക്കും മറ്റ് നിബന്ധനകൾ ഇല്ലാതെ യാത്രക്ക് അവസരം ഒരുങ്ങും.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുക, വിദ്യാർത്ഥികൾക്കും ബിസിനസ്സ് യാത്രക്കാർക്കും മുൻഗണന നൽകി യാത്ര പുനരാരംഭിക്കുക എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലാക്കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞതാണ് യാത്രാ തടസ്സം നീക്കാൻ കാരണം.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിംഗപ്പൂർ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ കഴിയും.
Next Story