- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ എല്ലാവർക്കും 15 ലക്ഷം അക്കൗണ്ടിൽ എന്നും തരും എന്ന പോലെ അല്ല; സിംഗപ്പൂരിൽ ബജറ്റിൽ കോടികൾ മിച്ചം വന്നതോടെ പൗരന്മാർക്ക് ബോണസ് നൽകാൻ തീരുമാനം; ഓരോരുത്തർക്കും നൽകുന്നത് 300 സിംഗപ്പൂർ ഡോളർ വരെ
സിഗംപ്പൂർ സിറ്റി: നമ്മുടെ നാട്ടിൽ ഓരോരുത്തർക്കും 15 ലക്ഷം തരും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയത് പോലെ അല്ല സിംഗപ്പൂരിൽ. അവിടെ ഉള്ള ജനങ്ങൾക്ക് എല്ലാവർക്കും ബോണസ് നൽകാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ സർക്കാർ. 2017-ലെ ബജറ്റിൽ കോടികൾ മിച്ചം വന്നതോടെയാണ് രാജ്യത്തെ 21 വയസ്സും അതിന് മുകളിലുള്ളവർക്കും ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചത്.ആയിരം കോടി സിംഗപ്പൂർ ഡോളർ (760 കോടി യു.എസ്. ഡോളർ) ആണ് 2017-ലെ ബജറ്റിൽ മിച്ചം വന്നത്. ഇവർ 300 സിംഗപ്പൂർ ഡോളർ അഥവാ 15000 രൂപയോളമാണ് ബോണസായി നൽകുന്നത്. സിംഗപ്പൂർ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പാർലമെന്റിൽ ബജറ്റ് പ്രസംഗം നടത്തുന്നതിനിടെയാണ് ലോട്ടറിക്കോളിന്റെ വിവരം ജനങ്ങളോട് വെളിപ്പെടുത്തുന്നത്. ഈ ആനുകൂല്യം 17 ലക്ഷം പേർക്കാണ് നൽകിയിരിക്കുന്നത്. ഇത് 2018 അവസാനത്തോടെ കൊടുത്ത് തീർക്കുകയും ചെയ്യുമെന്നാണ് വിവരം. 28,000 സിംഗപ്പൂർ ഡോളറും അതിന് താഴേക്കും വരുമാനമുള്ളവർക്ക് 300 ഡോളറായിരിക്കും ലഭിക്കുക. 28001 മുതൽ ഒരു ലക്ഷം ഡോളർ വരെയുള്ളവർക്ക് 200 ഡോളർ, അതിനു മുകളിലുള്ളവർക്ക് 100 ഡോളർ,
സിഗംപ്പൂർ സിറ്റി: നമ്മുടെ നാട്ടിൽ ഓരോരുത്തർക്കും 15 ലക്ഷം തരും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയത് പോലെ അല്ല സിംഗപ്പൂരിൽ. അവിടെ ഉള്ള ജനങ്ങൾക്ക് എല്ലാവർക്കും ബോണസ് നൽകാൻ ഒരുങ്ങുകയാണ് സിംഗപ്പൂർ സർക്കാർ.
2017-ലെ ബജറ്റിൽ കോടികൾ മിച്ചം വന്നതോടെയാണ് രാജ്യത്തെ 21 വയസ്സും അതിന് മുകളിലുള്ളവർക്കും ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചത്.ആയിരം കോടി സിംഗപ്പൂർ ഡോളർ (760 കോടി യു.എസ്. ഡോളർ) ആണ് 2017-ലെ ബജറ്റിൽ മിച്ചം വന്നത്. ഇവർ 300 സിംഗപ്പൂർ ഡോളർ അഥവാ 15000 രൂപയോളമാണ് ബോണസായി നൽകുന്നത്.
സിംഗപ്പൂർ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പാർലമെന്റിൽ ബജറ്റ് പ്രസംഗം നടത്തുന്നതിനിടെയാണ് ലോട്ടറിക്കോളിന്റെ വിവരം ജനങ്ങളോട് വെളിപ്പെടുത്തുന്നത്. ഈ ആനുകൂല്യം 17 ലക്ഷം പേർക്കാണ് നൽകിയിരിക്കുന്നത്. ഇത് 2018 അവസാനത്തോടെ കൊടുത്ത് തീർക്കുകയും ചെയ്യുമെന്നാണ് വിവരം.
28,000 സിംഗപ്പൂർ ഡോളറും അതിന് താഴേക്കും വരുമാനമുള്ളവർക്ക് 300 ഡോളറായിരിക്കും ലഭിക്കുക. 28001 മുതൽ ഒരു ലക്ഷം ഡോളർ വരെയുള്ളവർക്ക് 200 ഡോളർ, അതിനു മുകളിലുള്ളവർക്ക് 100 ഡോളർ, എന്നീ രീതിയിലാണ് വിതരണം ചെയ്യുക. സ്റ്റാംപ് ഡ്യൂട്ടിയായി പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിച്ചതാണ് മിച്ചബജറ്റിന് പ്രധാന കാരണമായതെന്ന് പ്രധാന മന്ത്രി പറഞ്ഞു.
ബോണസ് വിതരണം കഴിഞ്ഞ് മിച്ച ബജറ്റിൽ ബാക്കിയുള്ള പണം റയിൽവെ വികസനത്തിനാണ് പ്രധാനമായും ഉപയോഗപ്പെടുത്തുകയെന്നും കൂടാതെ സബ്സിഡികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇൻഷൂറൻസ് പദ്ധതികൾക്കും ഇതിൽ നിന്ന് പണം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.