സിംഗപ്പൂർ എല്ലാ വർക്ക് പാസ് ഉടമകളുടെയും അവരുടെ ആശ്രിതരുടെയും രാജ്യത്തേക്ക് വരുന്നതിൽ നിന്ന് മാറ്റി നിർത്തുന്നില്ലെന്നും കോവിഡ് കേസുകൾ കൂടിയ രാജ്യത്ത് നിന്ന് വരുന്നവരുടെ എണ്ണം നിയന്ത്രിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും സിംഗപ്പൂർ മിനിസ്ട്രി ഓഫ് മാൻപവർ അറിയിച്ചു.

എന്നാൽ നേരത്തെ പ്രവേശന അനുമതി നേടിയ ചില വർക്ക് പാസ് ഹോൾഡർമാരെ പിന്നീടുള്ള ആഴ്ചകളിൽ എത്തിച്ചേരാൻ ഷെഡ്യൂൾ ചെയ്യേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച മുതൽ വർക്ക് പാസ് ഉടമകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ തെറ്റായി ആരോപിച്ചതിനെ തുടർന്നാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പുതിയ എൻട്രി അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്ന് MOM അറിയിച്ചു.അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നോ പ്രദേശങ്ങളിൽ നിന്നോ അല്ലെങ്കിൽ യാത്രാനുമതി ഉള്ള രാജ്യങ്ങളിൽ ഉള്ളവർക്കും മാറ്റങ്ങൾ ബാധകമല്ല.ഓസ്ട്രേലിയ, ബ്രൂണൈ, ന്യൂസിലാന്റ്, ചൈനീസ് മെയിൻ ലാന്റ്, തായ്വാൻ, ഹോങ്കോംഗ്, മക്കാവു എന്നിവ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും കൂടുതൽ അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.