സിംഗപ്പൂരിലെ ബാങ്ക് ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 20 ആഴ്‌ച്ച വരെ ആക്കി നല്കാൻ തീരുമാനം. രാജ്യത്തെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ജോലി ചെയ്യുന്ന വനിതകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. അഡോപ്ഷൻ ലീവായും 20 ആഴ്‌ച്ചവരെ നല്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇപ്പോൾ 16 ആഴ്‌ച്ചവരെയാണ് രാജ്യത്ത് പ്രസാവവധി നല്കിവരുന്നത്. ഏപ്രിൽ ഒന്ന് മുതലാണ് തീരുമാനം നടപ്പിലാക്കുക. രാജ്യത്തെ ബാങ്ക് ജീവനക്കാരിൽ 45 ശതമാനവും സ്ത്രീകളാണ്. ഇവർക്ക് പുതിയ തീരുമാനം ഗുണകരമാകും.