സിംഗപ്പൂർ: കലാരംഗത്ത് കഴിഞ്ഞ ആറു ദശകങ്ങളായി പ്രവർത്തിക്കുന്ന സിംഗപ്പൂർ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന വാർഷികപൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ മാനേജ്‌മെന്റ് കമ്മറ്റി ചുമതലയേറ്റത്. ജി രാജേഷ് കുമാർ (പ്രസിഡന്റ്), എം കെ വി രാജേഷ്, ജിത്തു മോഹൻ (വൈസ് പ്രസിഡന്റ്‌സ്), ബേസിൽ ബേബി (സെക്രട്ടറി), മുരളി (അസോ: സെക്രട്ടറി), സുബ്ബു അയ്യർ (ട്രഷറർ), ബിനൂപ് (കൾച്ചറൽ സെക്രട്രറി), നിമ മനാഫ് (ലേഡീസ് വിങ് ചെയർ പേർസൺ) എന്നിവർ അടങ്ങുന്നതാണ് പുതിയ കമ്മറ്റി.

കഴിഞ്ഞ രണ്ടു വർഷത്തെ പൊതുവായ പ്രവർത്തനങ്ങളെ വാർഷിക പൊതുയോഗം വിലയിരുത്തുകയുണ്ടായി. കലാസാംസ്‌കാരിക രംഗത്ത് കൈരളി കലാനിലയത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും തൃപ്തികരവുമാണെന്ന് യോഗം നിരീക്ഷിച്ചു. മുൻകാലങ്ങളിലേതിൽ ഉപരിയായി കലാരംഗത്തും മറ്റു പുതിയ മേഖലകളിലും കൈരളിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു പ്രവർത്തിക്കുമെന്ന് പുതിയ കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു.