രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ കൂടുതൽ ഇളവുകൾ ഈ മാസം 12 മുതൽ നടപ്പിലായേക്കുമെന്ന് സൂചന.രാജ്യം വീണ്ടും തുറക്കുന്നതിനുള്ള മൂന്ന് ഘട്ട പദ്ധതിയുടെ ഭാഗമായി അവസാന വട്ട ഇളവുകളിൽ കൂടുതൽ സ്വാതന്ത്ര്യം കൈവരിക്കും.കൂടുതൽ ആളുകൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് അനുമതിയായേക്കുമെന്നാണ് സൂചന.

എന്നാൽ ഈ ഇളവ് നടപടികൾ പ്രതിരോധ കുത്തിവയ്‌പ്പ് നിരക്കിനെ ആശ്രയിച്ചിരിക്കുന്നുവെന്നും കോവിഡ് -19 ക്ലസ്റ്ററുകൾ നിയന്ത്രണത്തിലാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാത്രമല്ല വിദേശയാത്ര നിയന്ത്രണങ്ങളിലും ഇളവുകൾ നേടും.

ഭക്ഷണ, പാനീയ ഔട്ട്ലെറ്റുകളിൽ ഭക്ഷണം കഴിക്കാനുള്ള ഗ്രൂപ്പ് പരിധി നിലവിൽ രണ്ടിൽ നിന്ന് ജൂലൈ പകുതി മുതൽ അഞ്ചായി ഉയർത്തും.