- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് അവാർഡുകൾ വിതരണം ചെയ്തു
സിംഗപ്പൂർ: സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് അവാർഡുകൾ സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള വിതരണം ചെയ്തു. ഈ വർഷത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് മെന്റ് അവാർഡ് ' സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തക ദയാ ബായി ഏറ്റുവാങ്ങി . സിംഗപ്പൂർ കൈരളീ കലാ നിലയം പ്രസിഡണ്ട് ജി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമാതാരവും മുൻ മന്ത്രിയുമായ ഗണേശ് കുമാർ മുഖ്യാതിഥിയായി. സംഗീത രംഗത്തെ പ്രവർത്തനങ്ങൾക്ക് പിന്നണി ഗായകൻ ജി. വേണുഗോപാലും പത്രപ്രവർത്തന രംഗത്തെ പ്രവർത്തനങ്ങൾക്ക് കേരള കൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് എം പി ശ്യാം കുമാറും യൂത്ത് ചോയ്‌സ്അ വാർഡ് സിനിമാതാരം പാർവതി നമ്പ്യാരും ഏറ്റുവാങ്ങി. സിംഗപ്പൂർ നാടക രംഗത്ത് 50 ?വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ളസിംഗപ്പൂർ കൈരളീ കലാ നിലയത്തിന്റെ പുനർ സമർപ്പണം ചടങ്ങിൽ സിനിമാതാരം ഗണേശ് കുമാർ നിർവഹിച്ചു. പിന്നണി ഗായകൻ ജി. വേണുഗോപാൽ, സിതാര, സച്ചിൻ വാര്യർ എന്നിവർ അവതരിപ്പിച്ച ഗാനമേളയും, കൈരളീ കലാ നിലയം പ്രവർത്തകർ അവതരിപ്പിച്ച ' കണ്ണാടി' എ
സിംഗപ്പൂർ: സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് അവാർഡുകൾ സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള വിതരണം ചെയ്തു. ഈ വർഷത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് മെന്റ് അവാർഡ് ' സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തക ദയാ ബായി ഏറ്റുവാങ്ങി .
സിംഗപ്പൂർ കൈരളീ കലാ നിലയം പ്രസിഡണ്ട് ജി. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമാതാരവും മുൻ മന്ത്രിയുമായ ഗണേശ് കുമാർ മുഖ്യാതിഥിയായി.
സംഗീത രംഗത്തെ പ്രവർത്തനങ്ങൾക്ക് പിന്നണി ഗായകൻ ജി. വേണുഗോപാലും പത്രപ്രവർത്തന രംഗത്തെ പ്രവർത്തനങ്ങൾക്ക് കേരള കൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് എം പി ശ്യാം കുമാറും യൂത്ത് ചോയ്‌സ്അ വാർഡ് സിനിമാതാരം പാർവതി നമ്പ്യാരും ഏറ്റുവാങ്ങി.
സിംഗപ്പൂർ നാടക രംഗത്ത് 50 ?വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള
സിംഗപ്പൂർ കൈരളീ കലാ നിലയത്തിന്റെ പുനർ സമർപ്പണം ചടങ്ങിൽ സിനിമാതാരം ഗണേശ് കുമാർ നിർവഹിച്ചു.
പിന്നണി ഗായകൻ ജി. വേണുഗോപാൽ, സിതാര, സച്ചിൻ വാര്യർ എന്നിവർ അവതരിപ്പിച്ച ഗാനമേളയും, കൈരളീ കലാ നിലയം പ്രവർത്തകർ അവതരിപ്പിച്ച ' കണ്ണാടി' എന്ന നാടകവും നടന്നു.