പ്രവാസികൾക്ക് താമസിക്കാൻ മികച്ച ഏഷ്യൻ രാജ്യങ്ങളിൽ വീണ്ടും സിംഗപ്പൂർ ഒന്നാമതെത്തി. മെച്ചപ്പെട്ട ജീവിത നിലവാരത്തിൽ ഏഷ്യൻ ജനാതിപത്യ രാജ്യങ്ങളിൽ സിംഗപ്പൂർ മുന്നിലാണെന്ന് ഗ്ലോബൽ കൺസൾട്ടിങ്ങ് കമ്പനി ''മെർസർ''നടത്തിയ സർവ്വേയിലാണ് ഈ വർഷവും കണ്ടെത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്തിലും സിംഗപ്പൂർ മുൻപന്തിയിലാണെന്ന് സർവ്വേയിൽ തെളിഞ്ഞു.

ഓസ്ട്രിയയിലെ വിയന്ന ഇത്തവണയും മികച്ച ജീവിത സൗകര്യങ്ങളുള്ള രാജ്യങ്ങളുടെ നിരയിൽ ഒന്നാം സ്ഥാനവും സ്വിറ്റ്‌സർലാന്റ്‌ലെ സുറിച്ച്, ന്യൂസിലാന്റിലെ ഓക്ലന്റ്, ജെർമ്മനിയിലെ മുനിച്ച് എന്നി നഗരങ്ങൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ പങ്കുവെച്ചു. യുറോപ്പ്യൻ നഗരങ്ങൾ മുഴുവനായും ഭരണത്തിൽ മുന്നിൽ നിൽക്കുന്ന കാനഡ, ജർ്മിനി, ഡെന്മാർക്ക്, സ്വിറ്റ്‌സർലന്റ് ആസ്‌ട്രേലിയ, ന്യൂസിലാന്റ്‌റ് എന്നി രാജ്യങ്ങളും ആദ്യ പട്ടികയിൽ ഉൾപ്പെട്ടു.

ജീവിക്കാൻ ഏറ്റവും മോശമായ സ്ഥലങ്ങളിൽ ബാഗ്ദാദാണെന്നും സർവ്വേയിൽ കണ്ടെത്തി .ജപ്പാനിലെ ടോക്യോ, കോബ് എന്നിവ ലോക നിരയിൽ 47, 50 സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്, ഹോങ് കോങ് 71 ാം സ്ഥാനത്തും കോലാംലംപൂർ 86 ാം സ്ഥാനത്തും ഷിയാങ് 102, ബാങ്കോങ്ക്, 131 , മലിന 135, ജക്കാർത്ത 143 എന്നിങ്ങനെയാണ് പട്ടിക.

സാമുഹിക- സാമുദായിക പരിതസ്ഥിതി, സാമ്പത്തിക പരിതസ്ഥിതി,സാമുദായിക- സാംസ്‌കാരിക പരിതസ്ഥിതി, ആരോഗ്യം, വിദ്യാലയങ്ങളും വിദ്യാഭ്യാസവും, പൊതു സേവനങ്ങളും ഗതാഗതവും, വിനോദം, ഉപഭോക്തൃസാധനങ്ങൾ എന്നി പ്രധാന ഘടകങ്ങൾ പ്രകാരമാണ് ഈ ജീവിത നിലവാര പട്ടിക തയ്യാറാക്കിയിട്ടുള്ളത്.