ടുത്തവർഷം സിംഗപ്പൂർ തൊഴിലാളികൾക്ക് 2. 6 ശതമാനം ശമ്പളവർദ്ധനവ് നടപ്പിലാക്കുമെന്ന് റിപ്പോർട്ട്. എസിഎ ഇന്റർനാഷണൽ നടത്തിയ സർവ്വേയിലാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അടുത്തവർഷം 1.4ശതമാനം പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിക്കുന്നതോടെയാണ് തൊഴിലാളികൾക്ക് വേതനവുംഉയർത്തുക.

എന്നാൽ 2018ൽ ലഭിച്ച 2.9 ശതമാനം വേതനവർദ്ദനവിനെ അപേക്ഷിച്ച് അടുത്തവർഷത്തിലെ വർദ്ധനവ് കുറഞ്ഞ ്‌പോയി എന്നും ചിലർ വിലയിരുത്തുന്നു.എന്നാൽ വേതന വർദ്ധനവ് നടപ്പിലാക്കുന്നതോടെ ഏഷ്യാ പസഫിക് രാജ്യങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യങ്ങളിൽ രാജ്യം വീണ്ടും മുമ്പത്തിയിലേക്ക് ഉയരുകയാണ്. പട്ടികയിൽ 11 ാംസ്ഥാനത്ത് രാജ്യമെത്തുമെന്നാണ് സൂചന.