സിംഗപൂരിലെ യൂബർ ക്രാബ് ഡ്രൈവർമാർക്കെതിരെ കർശന നടപടിക്കൊരുങ്ങി ട്രാഫിക് വിഭാഗം. ലൈസൻസും ഇൻഷ്വറൻസും ഇല്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ ക്കെതിരെയാണ് നടപടി കൈക്കൊള്ളാൻ ഉള്ള റോഡ് ്ട്രാഫിക് ആക്ടാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ ഭേദഗതി വരുത്തിയത്.

ഒരു വർഷത്തിൽ മൂന്നിലധികം തവണ ലൈസൻസോ, ഇൻഷ്വറൻസോ ഇല്ലാത്തതിന്റെ പീരിൽ ഒരു ഡ്രൈവർ പിടിക്കപ്പെട്ടാൽ പതിനായിരത്തിലധികം ഡോളർ പിഴയായി അടക്കേണ്ടി വരും. ഇതോടെ പ്രൈവറ്റ് വാഹനങ്ങളും യൂബർ പോലുള്ള ടാക്‌സിക്കായി ഉപയോഗിക്കുന്നവരും ഈ നിയമങ്ങൾ കർശനമായി പാലിക്കേണ്ടി വരും. ഇത്തരം വാഹനങ്ങൾ എൽടിഎയിൽ രജിസ്റ്റർ ചെയ്യേണ്ടതും നിർബന്ധമാകും.

പിഴകൾ ഈ വർഷം ആദ്യം പകുതി മുതൽ തന്നെ ഈടാക്കി തുടങ്ങും.