ഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങളുടെ വില്പന നിരോധിക്കാൻ സിംഗപ്പൂർ ആരോഗ്യ വിഭാഗം പദ്ധതിയിടുന്നു. പാക്കറ്റുകളിലായി വിലപ്പനയ്ക്ക് എത്തിക്കുന്ന ഡ്രിങ്കുകൾക്കാണ് നിരോധനം കൊണ്ടുവരുക. നിയമം പ്രാബല്യത്തിലായാൽ പഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങൾ നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി സിംഗപ്പൂർ മാറും.

രാജ്യത്തെ ജനങ്ങളിലെ അമിത വണ്ണവും പ്രേമഹവും കുറയ്ക്കുന്നതിനായാണ് ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ നിന്നു തന്നെ ഇതിനായി അഭിപ്രായം സ്വീകരിക്കാനും ആരോഗ്യ വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാല് തരത്തിലുള്ള മാർഗങ്ങൾ സ്വീകരിച്ച് ജനങ്ങൾക്ക് അഭിപ്രായം സ്വീകരിക്കാം.

ഒന്ന് പാക്ക് ചെയ്ത് വരുന്ന ഷുഗർ അടങ്ങിയ പാനീയങ്ങളുടെ പൂർണ നിരോധനം. രണ്ട് ഇത്തരം പാനിയങ്ങൾക്ക് ടാക്‌സ് കൊണ്ട് വരുക. ഇത്തരം പാനിയങ്ങളുടെ പാക്കിങിന് മുമ്പിലായി ഷുഗർ അടങ്ങിയതാണെന്ന് രേഖപ്പെടുത്തുക, പരസ്യങ്ങൾ നിരോധിക്കുക, എന്നിവയാണ് മാർഗങ്ങൾ. ജനങ്ങളുടെ തങ്ങളുടെ ്അഭിപ്രായ രേഖപ്പെടുത്തിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക