വുഡ്‌ലാൻഡ്‌സ് :2008-ഇൽ ആരംഭിച്ച സിംഗപ്പൂർസെന്റ്,മേരീസ്‌യാക്കോബായ സുറിയാനി പള്ളിയുടെ പുതുക്കിയ ദൈവാലയംകൂദാശയ്ക്കായി ഒരുങ്ങുന്നു.2019 ജനുവരി മാസം 5-നുവൈകിട്ട് 5 മണി മുതൽ ഇടവക മെത്രാപ്പൊലീത്തഅഭി.യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെമുഖ്യകാര്മ്മികത്വത്തിൽ വിശുദ്ധ മൂറോൻ കൂദാശനടത്തപ്പെടുന്നു.

ജനുവരി 6-നു രാവിലെ 8.30-ന്വി.മൂന്നിന്മേൽകുർബാനയും ദഹന ശുശ്രൂഷകളും നടത്തപ്പെടുന്നു. അതിനുശേഷം സിംഗപ്പൂരിലെ ഇതര സഭകളിലെ വൈദീകരുടെസാന്നിദ്ധ്യത്തിൽ പൊതുസമ്മേളനവും ഉണ്ടായിരിക്കും.സ്‌നേഹവിരുന്നോടെ കൂദാശശുശ്രൂഷകൾ അവസാനിക്കും .വിദേശ രാജ്യത്തു സ്വന്തമായി ഒരു ദൈവാലയംസ്ഥാപിക്കുന്നതിനുള്ള നിയമപരവും സാമ്പത്തികപരവുമായവെല്ലുവിളികളെ മറികടന്നാണ് യാക്കോബായ സഭയുടെ
സിംഗപ്പൂര് ഇടവക 2013-ൽ ഈ അപൂർവ നേട്ടംകൈവരിച്ചത്.

എന്നാൽ വിശ്വാസികൾ വർധിച്ചുവരുന്നസാഹചര്യത്തിൽ സ്ഥലപരിമിതി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾപരിഹരിക്കപ്പെടേണ്ട അവസരത്തിലാണ് കൂടുതൽ മികച്ചൊരുദൈവാലയം കണ്ടെത്താൻ പള്ളി ചുമതലക്കാർ തീരുമാനിച്ചത്.സിംഗപ്പൂർ മണ്ണിൽ സകല പ്രതിസന്ധികളെയും നേരിട്ട്‌സുറിയാനി സഭാവിശ്വാസികളെ ഒന്നിപ്പിച്ചു നിർത്തുവാൻ ഈഇടവക വഹിക്കുന്ന പങ്ക് വളരെ വലുതാണ് .തെക്ക് കിഴക്കൻ രാജ്യങ്ങളിലെ ആദ്യ യാക്കോബായ സുറിയാനിപള്ളി എന്നതിനോടൊപ്പം സ്വന്തമായൊരു ദൈവാലയം എന്ന
നേട്ടവും ചുരുങ്ങിയ കാലയളവിൽ ഇടവക കൈവരിച്ചു.ഇടവകഎന്നതിലുപരി ഒരു ഭദ്രാസനം ആയിഉയർത്തപ്പെട്ട സിംഗപ്പൂർപള്ളി മലേഷ്യയിൽ ഇടവക സ്ഥാപിക്കാൻ മുൻകൈഎടുക്കുകയും തായ് ലാൻഡ് ,ഇന്തോനേഷ്യ,ബ്രൂണൈ എന്നീസമീപ രാജ്യങ്ങളിലെ വിശ്വാസികളെ ഏകോപിപ്പിച്ചു കുർബാനനടത്തുവാനും കഴിഞ്ഞു എന്നത് ഇടവകയുടെ നേട്ടങ്ങളിൽപ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

2013-ൽ യാക്കോബായസുറിയാനി പള്ളിയെ സഭ ഒരു കത്തീഡ്രൽ ആയി ഉയർത്തിയത്പ്രധാന നാഴികക്കല്ലുകളിലോന്നാണ് .കൂദാശയോടനുബന്ധിച്ച്നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുവാനും ഇടവക തീരുമാനിച്ചു .പുതിയ ദൈവാലയത്തിന്റെ കൂദാശ പ്രൌഡ ഗംഭീരചടങ്ങുകളോടെയാണ് ഇടവക കൊണ്ടാടുന്നത് .ഇടവകയിലെയൂത്ത് അസോസിയേഷൻ വനിതാ സമാജം ,സണ്ടേസ്‌കൂൾഎന്നീ പ്രസ്ഥാനങ്ങൾ പള്ളി മാനേജിങ് കമ്മിറ്റിയോട് ചേര്ന്നുനിന്നുകൊണ്ട് പെരുന്നാൾ ശുശ്രൂഷകൾക്ക് വേണ്ടകമീകരണങ്ങൾ ചെയ്തുവരുന്നു.

സിംഗപ്പൂരിലെ മലയാളികൾ ഏറെ അധിവസിക്കുന്ന വുഡ്ലാണ്ട്‌സ് പ്രദേശത്താണ് പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നത്.അട്മിരാലിട്ടി,വുഡ് ലാണ്ട്‌സ് എന്നീ മെട്രോ സ്റ്റേഷനുകളുടെ
സമീപ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദൈവാലയത്തിലേക്കുള്ളഗതാഗത മാർഗങ്ങൾ വിശ്വാസികൾക്ക് ഏറെ സൗകര്യപ്രദമാണ്.അട്മിരാലിട്ടി മെട്രോ സ്റ്റേഷനിൽ നിന്ന്ന ടക്കുവാനുള്ളദൂരത്താണ് പുതിയ ദൈവാലയം സ്ഥിതി ചെയ്യുന്നത് .കൂടാതെപഴയ ദൈവാലയത്തോട് ചേർന്നാണ് പുതിയ പള്ളികണ്ടെത്തിയിരിക്കുന്നത് .മെഗാ അറ്റ് വുഡ് ലാന്ഡ്‌സ് എന്നഏറ്റവും പുതിയ സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയത്തിലാണ്
പുതിയ പള്ളി ക്രമീകരിച്ചിരിക്കുന്നത് .

ദൈവാലയ കൂദാശക്കും പെരുന്നാൾ ശുശ്രൂഷകൾക്കുംപ്രാർത്ഥനയോടും ,നോമ്പോടും ,നേർച്ച കാഴ്‌ച്ചകളോടും കൂടെഎല്ലാവരും പങ്കെടുക്കണമെന്ന് പള്ളി മാനേജിങ്ങ്കമ്മിറ്റിക്കുവേണ്ടി ഇടവക വികാരി റവ. ഫാ.സനു മാത്യുഅറിയിച്ചു.Ph:65-81891415