- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിലും സ്വവർഗ്ഗരതി നിയമവിധേയം ആയേക്കും; ആർട്ടിക്കിൾ 377 എ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കിയിരുന്ന നിയമം റദ്ദാക്കാനൊരുങ്ങി സിംഗപ്പൂർ. കൊളോണിയൽ കാലത്ത് നിലവിൽ വന്ന നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രിലീ സ്യെൻ ലൂങ് (Lee Hsien Loong) പറഞ്ഞു.പരസ്പര സമ്മതത്തോടെ പുരുഷന്മാർ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമാക്കരുത്. ഈ കാരണത്താൽ ആളുകളെ വിചാരണ ചെയ്യുന്നതിനോ സ്വവർഗ ലൈംഗികത കുറ്റമായി കണക്കാക്കുന്നതിനോ ഒരു ന്യായീകരണവുമില്ല.
ഈ നിയമം പിൻവലിക്കുന്നത് ശരിയായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു, മിക്ക സിംഗപ്പൂർകാരും ഈ മാറ്റം അംഗീകരിക്കും. ഇത് രാജ്യത്തെ നിയമത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളുമായി കൂടുതൽ ചേർത്തുനിർത്തും. സ്വവർഗാനുരാഗികളായ സിംഗപ്പൂരിലെ ജനങ്ങൾക്ക് ഈ മാറ്റം കുറച്ച് ആശ്വാസം നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
എൽ ജി ബി ടിക്യു കമ്മ്യൂണിറ്റികൾ ഈ വിഷയവുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട സംവാദങ്ങളും പോരാട്ടങ്ങളും നടത്തിവരികയാണ്. ഇതിനൊടുവിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മനുഷ്യരാശിയുടെ വിജയമാണെന്ന് എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി പ്രതികരിച്ചു.
1965-ൽ സിംഗപ്പൂർ മലേഷ്യയുടെ ഭാഗമായി മാറിയതോടെയാണ് ദ്വീപിന്റെ മേലുള്ള ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം സിംഗപ്പൂരും സ്വതന്ത്രമായി. എന്നാൽ കൊളോണിയൽ കാലഘട്ടതിലെ പീനൽ കോഡ് നിലനിർത്തി. പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് രണ്ട് വർഷം വരെ തടവ് ശിക്ഷയാണ് ഈ നിയമം പറയുന്നത്. 2007 മുതൽ, സെക്ഷൻ 377 എ റദ്ദാക്കണമോ എന്ന് പാർലമെന്റ് അവസാനമായി ചർച്ച ചെയ്തപ്പോൾ നിയമം തുടരണം എന്നതായിരുന്നു നിലപാട്. എന്നാൽ അപ്പോഴും വലിയ വിമർശനം ഉയർന്നു